കുവൈത്തില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; ആളപായമില്ല

Published : Jun 19, 2024, 01:03 PM IST
കുവൈത്തില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; ആളപായമില്ല

Synopsis

വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന അംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയയില്‍ കെട്ടിടത്തില്‍ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഫര്‍വാനിയയില്‍ ഒരു ബഹുനില കെട്ടിടത്തിന്‍റെ കോര്‍ട് യാര്‍ഡില്‍ തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന അംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 

Read Also -  യുകെയില്‍ കാണാതായ മലയാളി പെണ്‍കുട്ടിയെ കണ്ടെത്തി; നന്ദി പറഞ്ഞ് മാതാപിതാക്കള്‍

കൈത്താങ്ങുമായി കുവൈത്ത് സര്‍ക്കാര്‍; മരിച്ചവരുടെ ആശ്രിതര്‍ക്ക് 12.5 ലക്ഷം രൂപ സഹായധനം 

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവർക്ക് കുവൈത്ത് ഭരണകൂടം 12.5 ലക്ഷം രൂപ (15,000 ഡോളർ) ധനസഹായം നൽകുമെന്ന് റിപ്പോർട്ട്. എംബസികൾ വഴി ഈ തുക വിതരണം ചെയ്യുമെന്ന് സർക്കാർ വ‍ൃത്തങ്ങളെ ഉദ്ധരിച്ച് അറബ് മാധ്യമമായ അൽ ഖബസാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ കുവൈത്ത് സർക്കാറിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

കുവൈത്തിലെ മംഗെഫിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് അറിയിച്ചിരുന്നു. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനമെടുത്തു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രവാസി വ്യവസായി എം എ യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രവാസി വ്യവസായി രവി പിള്ളയും അറിയിക്കുകയും ചെയ്തിരുന്നു.

കുവൈത്ത് തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് അവർ ജോലി ചെയ്തിരുന്ന എൻബിടിസി കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാമും പറഞ്ഞിരുന്നു. മരിച്ചവര്‍ക്ക് എട്ട് ലക്ഷം രൂപയും നാല് വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ തുക ഇൻഷുറൻസായും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് പോയിക്കാണുമെന്നും അവർക്ക് എല്ലാ പിന്തുണയും കമ്പനി നൽകുമെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക് സന്തോഷ വാർത്ത, പണമിടപാടുകൾ വേഗത്തിലാകും; നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർബിഐ