പെൺകുട്ടി മാത്രമാണ് വീട്ടിലുള്ളതെന്ന് മനസിലാക്കിയ മനു സുഹൃത്തിനൊപ്പം പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. ഇവിടെ വെച്ച് പ്രതി കൈയിൽ കരുതിയിരുന്ന ജ്യൂസ് കുട്ടിക്ക് നൽകി. ജ്യൂസ് കുടിച്ചതിന് പിന്നാലെ പെൺകുട്ടി ബോധരഹിതയായി.
തിരുവനന്തപുരം: ഒൻപതാംക്ലാസ് വിദ്യാർഥിയെ ശീതളപാനിയം നൽകി മയക്കിയ ശേഷം പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പുല്ലുവിള സ്വദേശി മനു(28)വിനെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനശേഷം പെൺകുട്ടിയുടെ ചിത്രങ്ങൾ ഫോണിൽ പകർത്തിയതായും പരാതിയുണ്ട്. മെയ് 18നാണ് കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിൽ വെച്ച് പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ച പ്രതി ഇൻസ്റ്റാഗ്രാം വഴി നിരന്തരം ബന്ധം പുലർത്തുകയും ചെയ്യുകയായിരുന്നു.
പെൺകുട്ടി മാത്രമാണ് വീട്ടിലുള്ളതെന്ന് മനസിലാക്കിയ മനു സുഹൃത്തിനൊപ്പം പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. ഇവിടെ വെച്ച് പ്രതി കൈയിൽ കരുതിയിരുന്ന ജ്യൂസ് കുട്ടിക്ക് നൽകി. ജ്യൂസ് കുടിച്ചതിന് പിന്നാലെ പെൺകുട്ടി ബോധരഹിതയായി. തുടർന്ന് മനു തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി സിഡബ്ല്യുസിയിൽ അറിയിച്ചു. തുടർന്നായിരുന്നു മണ്ണന്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


