
കുവൈത്ത് സിറ്റി: കുവൈത്തിലെ സുലൈബിയ പ്രദേശത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്‍റെ കെട്ടിടത്തിൽ തീപിടിത്തം. ഓപ്പറേഷൻസ് റൂമിന് ഇതു സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചതായും ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ നടപടിക്രമങ്ങൾ ആരംഭിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറൽ ഫയർ ഫോഴ്‌സും എമർജൻസി മെഡിക്കൽ സർവീസസിന്‍റെയും ടീമുകളെത്തി തീ നിയന്ത്രിച്ചു.
സംഭവത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും കെട്ടിടത്തിലെ ശുചീകരണ ജോലികൾക്കായി കരാറെടുത്ത ഒരു സ്വകാര്യ കമ്പനിയിലെ നിരവധി ജീവനക്കാർക്കും പരിക്കേറ്റു. ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിനായി അവരെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. സാലിബിയ പൊലീസ് സ്റ്റേഷനിൽ (2026/8) നമ്പർ പ്രകാരം തീപിടിത്തത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ തീപിടുത്തത്തിന്‍റെ കാരണങ്ങൾ അന്വേഷിക്കാനും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാനും ആരംഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam