ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Jan 10, 2026, 06:05 PM IST
keralite died in saudi

Synopsis

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജിദാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച രാവിലെ എട്ടോടെയായിരുന്നു മരണം.

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി അരിയല്ലൂർ സ്വദേശിയും ദനൂബ് സൂപ്പർ മാർക്കറ്റിൽ ഡ്രൈവറുമായിരുന്ന ഷാഹുൽ ഹമീദ് ചോണാരി (56) ആണ് മരിച്ചത്. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജിദാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച രാവിലെ എട്ടോടെയായിരുന്നു മരണം. 

ജിദ്ദ നവോദയ സഫ ഏരിയക്ക് കീഴിലുള്ള സഫ രണ്ട് യൂനിറ്റ് അംഗമായിരുന്നു. പിതാവ്: മുഹമ്മദ്, മാതാവ്: ബീഫാത്തിമ, ഭാര്യ: ജമീല. പരേതന് രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമുണ്ട്. മകൻ അജ്‌നാസ് ഇപ്പോൾ ജിദ്ദയിലുണ്ട്. മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ നവോദയ പ്രവർത്തകർ രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
അവിശ്വസനീയമായ ചതി, അരനൂറ്റാണ്ട് നീണ്ട പൗരത്വ തട്ടിപ്പ്, 264 പേരുടെ കുവൈത്ത് പൗരത്വം തുലാസിൽ