
ദുബൈ: ദുബൈയിലെ അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 2ൽ തീപിടിത്തം. പെരുന്നാൾ ദിനമായ ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം ഉണ്ടായത്. ആളപായമില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു.
സംഭവസ്ഥലത്ത് നിന്ന് കറുത്ത പുക ഉയർന്നിരുന്നു. ദുബൈ പൊലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Read Also - ഫുട്ബോൾ കളിക്കാനെത്തിയ മലയാളി താരം സൗദി എയർപോർട്ടിൽ കസ്റ്റംസ് പിടിയിൽ
ബഹ്റൈനില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്
മനാമ: ബഹ്റൈനില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. ഹമദ് ടൗണിലെ റൗണ്ട് എബൗട്ട് 6 ടണലിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അഞ്ച് പേർക്ക് പരിക്കേറ്റത്.
ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ സല്ലാഖിലേക്ക് പോയ കാർ ഇരുമ്പ് വേലിയിലിടിച്ച് മറിയുകയായിരുന്നു. ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ