
മസ്കറ്റ്: ഒമാനില്‍ ഫാമിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. മസ്‌കറ്റിലെ ഒരു ഫാമിലാണ് തീപിത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി തീ നിയന്ത്രണവിധേയമാക്കി.
സീബ് വിലായത്തിലെ അല്‍ ഖൂദ് ഏരിയയിലെ ഫാമിലാണ് തീ പടര്‍ന്നു പിടിച്ചത്. വിവരമറിഞ്ഞ ഉടന്‍ മസ്‌കറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമനസേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഒമാനില്‍ വാടകയ്ക്ക് എടുത്ത വാഹനങ്ങള്‍ മോഷ്ടിച്ച സംഘം പിടിയില്‍
മസ്‌കറ്റ്: ഒമാനിലേക്ക് സമുദ്ര മാര്‍ഗം കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് റോയല്‍ ഒമാന്‍ പൊലീസ് പിടിച്ചെടുത്തു. 1,995 പാക്കറ്റ് ഖാട്ട് ആണ് പിടിച്ചെടുത്തത്.
ദോഫാര്‍ ഗവര്‍ണറേറ്റിലെ പൊലീസിന്റെ നേതൃത്വത്തില്‍ തീരസംരക്ഷണ സേനയാണ് ഖാട്ട് പിടിച്ചെടുത്തത്. ലഹരിമരുന്ന് കടത്തിയ ബോട്ടും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
മസ്കറ്റ്: ഒമാനില്‍ വാടകയ്ക്ക് എടുത്ത വാഹനങ്ങള്‍ മോഷ്‍ടിക്കുകയും കള്ളക്കടത്ത് നടത്തുകയും ചെയ്‍ത സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. മസ്‍കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്റിന്റെ സഹായത്തോടെ ഇന്‍ക്വയറീസ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാത്. അറസ്റ്റിലായ എല്ലാവരും അറബ് വംശജരാണെന്നാണ് പൊലീസ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നത്. പിടിയിലായവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ