സൗദി അറേബ്യയിൽ തീപിടിത്തം, രണ്ട് പേർക്ക് പരിക്ക്

Published : Mar 13, 2025, 11:03 AM ISTUpdated : Mar 13, 2025, 11:11 AM IST
സൗദി അറേബ്യയിൽ തീപിടിത്തം, രണ്ട് പേർക്ക് പരിക്ക്

Synopsis

അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിലാണ് തീപിടിച്ചത്

ബുറൈദ: സൗദി അറേബ്യയിൽ തീപിടിത്തം. അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിലാണ് തീപിടിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ലോൺട്രി ഷോപ്പിലെ സ്റ്റീം ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുൻഭാ​ഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ കൂടുതൽ പടരുന്നതിന് മുൻപ് നിയന്ത്രണ വിധേയമാക്കിയതായും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.    

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബ്യൂട്ടി സലൂണിൽ എത്തിയ യുവതിയുടെ പഴ്സിൽ നിന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്നു, കുവൈത്തിൽ അന്വേഷണം
വീട്ടിലെ അടുക്കളയിൽ ജോലിക്കാരി മരിച്ച നിലയിൽ, ദേഹത്ത് പൊള്ളലേറ്റു, ഒടിവുകളും ചതവുകളും; രണ്ടുപേർ കുവൈത്തിൽ പിടിയിൽ