
കുവൈത്ത് സിറ്റി: മയക്കുമരുന്നിനെതിരെ പോരാടുന്നതിനും അവയുടെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് കുവൈത്ത് മികച്ച പിന്തുണ നൽകുന്നുണ്ടെന്ന് ഓസ്ട്രിയയിലെ കുവൈത്ത് അംബാസഡറും വിയന്നയിലെ അന്താരാഷ്ട്ര സംഘടനകളിലെ സ്ഥിരം പ്രതിനിധിയുമായ തലാൽ അൽ ഫസ്സാം. ഈ രംഗത്ത് അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുന്നതിനും വൈദഗ്ധ്യം കൈമാറുന്നതിനും ലക്ഷ്യമിട്ടുള്ള ദേശീയ നയത്തെ അടിസ്ഥാനമാക്കിയാണ് ഈ പിന്തുണ.
Read Also - അജ്ഞാതന്‍റെ ആക്രമണം, ഉടമയെ രക്ഷിക്കാനായി കുത്തേറ്റുവാങ്ങി പന്തയക്കുതിര, പ്രതിക്കായി അന്വേഷണം
യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ നാർക്കോട്ടിക് ഡ്രഗ്‌സിന്റെ 68-ാമത് സെഷനിൽ പങ്കെടുക്കാൻ കുവൈത്ത് അതീവ താല്പര്യം കാണിക്കുന്നുണ്ടെന്നും അൽ ഫസ്സാം പറഞ്ഞു. ഈ പ്രതിഭാസത്തിൻ്റെ വർദ്ധിച്ചുവരുന്ന വെല്ലുവിളികളെ നേരിടാൻ പ്രാദേശികവും അന്തർദേശീയവുമായ സഹകരണം വർദ്ധിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ