
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ഷോപ്പിങ് സെന്ററില്‍ വന്‍തീപിടുത്തം. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സ് സംഘം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ദഹാൻ ഫൈസൽ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന എമിറേറ്റ്സ് മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. നാല് മിനിറ്റിനുള്ളില്‍ തന്നെ അഗ്നശമന സേനാ യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള പരിശ്രമങ്ങള്‍ തുടങ്ങി. അല്‍ ദഖ്ദഖ, അല്‍ ജസീറ അല്‍ ഹംറ, അല്‍ രിഫാ എന്നിവിടങ്ങളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകളില്‍ നിന്ന് അഗ്നിശമന സേന പിന്നാലെയെത്തി. മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കിയത്. അതേസമയം തീപിടുത്തത്തിന്റെ തീവ്രത കണക്കിലെടുത്ത് മുഹമ്മദ് ബിന്‍ സലീം റോഡില്‍ നിന്ന് പൊലീസ് ഗതാഗതം തിരിച്ചുവിട്ടു. പകരമുള്ള മറ്റ് റോഡുകളില്‍ കൂടി വാഹനങ്ങള്‍ ഓടിക്കാന്‍ പൊലീസ് അറിയിപ്പ് നല്‍കിയിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വളരെ അകലേക്ക് വരെ തീയും പുകയും കാണാമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam