ഒമാനിൽ ഇബ്രി വിലായത്തില്‍ തീപിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

Published : Jun 23, 2022, 09:50 AM IST
ഒമാനിൽ ഇബ്രി വിലായത്തില്‍ തീപിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

Synopsis

പ്രദേശത്തെ കാട്ടുമരങ്ങള്‍ക്ക് തിപിടിക്കുകയായിരുന്നുവെന്നാണ് സിവിൽ ഡിഫൻസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

മസ്‍‍കത്ത്: ഒമാനിൽ അൽ-ദാഖിലിയ ഗവർണറേറ്റിലെ ഇബ്രി വിലായത്തില്‍ തീപിടുത്തം. പ്രദേശത്തെ കാട്ടുമരങ്ങള്‍ക്ക് തിപിടിക്കുകയായിരുന്നുവെന്നാണ് സിവിൽ ഡിഫൻസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഇബ്രി വിലായത്തിലെ അൽ-സാരയിലുള്ള കാട്ടു മരങ്ങളിലാണ് തീ  പടര്‍ന്നു പിടിച്ചത്. സംഭവത്തില്‍ ആളപായം ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
 


റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി മക്കയില്‍  എത്തിയ മലയാളി തീര്‍ത്ഥാടക കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഉംറ നിര്‍വഹിക്കുന്നതിനിടയില്‍ മര്‍വ്വയില്‍ വെച്ച് കുഴഞ്ഞ് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഈ മാസം പത്തിന് അല്‍ഹിന്ദ് ഹജ്ജ് ഗ്രൂപ്പ് മുഖേന സഹോദരന്‍ മൊയ്ദീന്റെ കൂടെയാണ് ഇവര്‍ ഹജ്ജിനെത്തിയിരുന്നത്. പരേതനായ മുക്രിയന്‍ കല്ലുങ്ങല്‍ സൈദലവിയാണ് ഭര്‍ത്താവ്. മക്ക കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
    

യാംബു: സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലയാളി യുവാവ് നാട്ടിൽ നിര്യാതനായി. തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശിയായ എസ്.വി. അനീഷ് (35) ആണ് അസുഖബാധിതനായി ചികിത്സയിലിരിക്കെ ഞായറാഴ്ച മരണപ്പെട്ടത്.

നേരത്തെ സൗദി അറേബ്യയിലെ യാംബുവിൽ മൊബൈൽ റിപ്പയറിങ് മേഖലയിൽ ജോലി ചെയ്തിരുന്ന അനീഷ്. എന്നാൽ ഈ മേഖല പൂർണമായും സ്വദേശിവത്കരിച്ചപ്പോൾ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. യാംബുവിൽ എത്തുന്നതിന് മുമ്പ് നേരത്തെ റിയാദിലും അദ്ദേഹം ജോലി ചെയ്‌തിരുന്നു. പിതാവ് - ഷാജി. മാതാവ് - വഹീദ. ഭാര്യ - രഹ്‌ന. മകൻ - ആതിഫ് മുഹമ്മദ്. സഹോദരി - അധീന.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്ലോബൽ വില്ലേജ് അനിശ്ചിത കാലത്തേക്ക് അടച്ചു, സുരക്ഷാ നടപടികളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ
ആഗോള എണ്ണവിലയെ ബാധിക്കുന്ന നടപടി, ഉൽപാദനവും കയറ്റുമതിയും നിയന്ത്രിക്കുന്ന 'ഫോഴ്സ് മജ്യൂർ' പ്രഖ്യാപിച്ച് ബാപ്കോ