സൗദിയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു

Published : Jun 22, 2022, 11:39 PM IST
 സൗദിയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു

Synopsis

ആകെ മരണസംഖ്യ 9,194 ആയി. രോഗബാധിതരില്‍ 10,082 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ബാധിച്ച് 140 പേര്‍ ഗുരുതരവാസ്ഥയില്‍ തുടരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. പുതുതായി 1,082 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 931 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,88,294 ആയി.

ആകെ രോഗമുക്തരുടെ എണ്ണം 7,69,018 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,194 ആയി. രോഗബാധിതരില്‍ 10,082 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ബാധിച്ച് 140 പേര്‍ ഗുരുതരവാസ്ഥയില്‍ തുടരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ഇവര്‍. 

ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സൗദി അറേബ്യ

പ്രവാസികള്‍ക്ക് സന്തോഷ വാർത്ത: പുതിയ തൊഴിലുടമയിലേക്ക് മാറാൻ ലെവി കുടിശ്ശിക അടയ്‌ക്കേണ്ട

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ നിലവിലുള്ള തൊഴിലുടമയില്‍ നിന്ന് പുതിയ തൊഴിലുടമയിലേക്ക് മാറുമ്പോള്‍ ലെവി കുടിശിക അടയ്‍ക്കേണ്ടതില്ല. സ്‍പോൺസർഷിപ്പ് മാറുമ്പോൾ മാറുന്ന തീയതി മുതലുള്ള ലെവി പുതിയ സ്‍പോൺസർ അടച്ചാൽ മതിയെന്നും അതുവരെയുള്ള ലെവി പഴയ സ്‍പോൺസറാണ് അടക്കേണ്ടതെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. 

തൊഴില്‍ മന്ത്രാലയത്തിന്റെ ‘ക്വിവ’ വെബ്‍സൈറ്റിലുള്ള വ്യക്തിഗത സ്ഥാപനങ്ങൾക്കിടയിലെ തൊഴിൽ മാറ്റ സംവിധാനത്തിലാണ് ഈ പരിഷ്‍കരണം. ഇതോടെ നിലവിലെ സ്‍പോൺസറുടെ കീഴിലായിരുന്നപ്പോഴുള്ള ലെവി അടക്കാതെ തന്നെ പുതിയ തൊഴിലുടമയിലേക്ക് തൊഴിലാളിക്ക് സ്‍പോൺസർഷിപ്പ് മാറാൻ കഴിയും. തൊഴിലാളി തന്റെ സ്‍പോൺസർഷിപ്പിന് കീഴിലായ തീയതി മുതലുള്ള ലെവി പുതിയ തൊഴിലുടമ അടച്ചാൽ മതിയാകും.

പ്രവാസികള്‍ക്ക് അംബാസഡറെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം; ഓപ്പണ്‍ ഹൗസ് ജൂൺ 24ന്

സൗദി അറേബ്യയിൽ റീ-എൻട്രി വിസ കിട്ടാൻ പാസ്‌പോർട്ടിന് 90 ദിവസം കാലാവധി വേണം 

റിയാദ്: വിദേശികള്‍ക്ക് സൗദി അറേബ്യയിൽ നിന്ന് പുറത്തുപോയി തിരിച്ചു വരാനുള്ള റീ-എന്‍ട്രി വിസ ലഭിക്കാന്‍ പാസ്‌പോര്‍ട്ടുകളില്‍ 90 ദിവസത്തില്‍ കുറയാത്ത കാലാവധിയുണ്ടാവണമെന്ന് സൗദി പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) വ്യക്തമാക്കി. 

റീ-എന്‍ട്രി വിസാ കാലാവധി മാസങ്ങളിലാണ് (60 ദിവസം, 90 ദിവസം, 120 ദിവസം) നിര്‍ണയിക്കുന്നതെങ്കില്‍ ഇഷ്യു ചെയ്യുന്ന ദിവസം മുതല്‍ മൂന്നു മാസമാണ് വിസയുടെ കാലാവധി. അതായത്, വിസ ഇഷ്യു ചെയ്ത് മൂന്നു മാസത്തിനുള്ളില്‍ ഇവര്‍ സൗദി വിട്ടാല്‍ മതി. ഇത്തരം സാഹചര്യങ്ങളില്‍ വിസാ കാലാവധി യാത്രാ ദിവസം മുതലാണ് കണക്കാക്കുക. എന്നാല്‍ റീ-എന്‍ട്രി വിസാ കാലാവധി ദിവസങ്ങളിലാണ് നിര്‍ണയിക്കുന്നതെങ്കിലും പ്രത്യേകം നിശ്ചയിച്ച ദിവസത്തിനു മുമ്പ് തിരികെ പ്രവേശിക്കണമെന്നാണ് നിര്‍ണയിക്കുന്നതെങ്കിലും ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വിസാ കാലാവധി കണക്കാക്കുക. 

പരമാധി രണ്ടു മാസം വരെ കാലാവധിയുള്ള, ഒറ്റത്തവണ യാത്രക്കുള്ള റീ-എന്‍ട്രി വിസക്ക് 200 റിയാലാണ് ഫീസ്. ഇഖാമ കാലാവധി പരിധിയില്‍, റീ-എന്‍ട്രിയില്‍ അധികം വേണ്ട ഓരോ മാസത്തിനും 100 റിയാല്‍ വീതം അധിക ഫീസ് നല്‍കണം. പരമാവധി മൂന്നു മാസ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രിക്ക് 500 റിയാലാണ് ഫീസ്. ഇഖാമ കാലാവധി പരിധിയില്‍, മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രിയില്‍ അധികം വേണ്ട ഓരോ മാസത്തിനും 200 റിയാല്‍ വീതം അധിക ഫീസ് നല്‍കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ