ഒമാനിലെ ഫാമില്‍ തീപ്പിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

By Web TeamFirst Published Sep 27, 2021, 2:03 PM IST
Highlights

ബര്‍ക വിലായത്തിലായിരുന്നു അപകടം നടന്ന ഫാം. ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് കത്തിനശിച്ചത്. സംഭവത്തില്‍ ആളപമായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി  പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

മസ്‍കത്ത്: ഒമാനിലെ സൗത്ത്‌ അല്‍ ബാത്തിനയിലെ (south Al Batinah) ഒരു ഫാമിലുണ്ടായ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു. തീപ്പിടുത്തം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ മസ്‍കത്ത്, സൗത്ത്‌ അല്‍ ബാത്തിന ഗവര്‍ണറേറ്റുകളില്‍ നിന്നുള്ള അഗ്‍നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. ബര്‍ക വിലായത്തിലായിരുന്നു അപകടം നടന്ന ഫാം. ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് കത്തിനശിച്ചത്. സംഭവത്തില്‍ ആളപമായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി (Civil Defence and Ambulance Authority) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

 

ഒമാനില്‍ മൂന്ന് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 88 കൊവിഡ് കേസുകള്‍ മാത്രം
ഒമാനില്‍ 88 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് ദിവസത്തിനിടെ കൊവിഡ് ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. 1,359 പേര്‍ കൂടി രോഗമുക്തി നേടി.  രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,03,639 ആയി. ആകെ രോഗികളില്‍ 2,96,527 പേരും രോഗമുക്തരായി. 97.7 ശതമാനമാണ് രാജ്യത്ത് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. ആകെ 4,095 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ രണ്ട് കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവരുള്‍പ്പെടെ ആകെ 41 പേരാണ് ഒമാനിലെ ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 24 പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് ചികിത്സ നല്‍കി വരികയാണ്

click me!