പൊതുസ്ഥലത്ത് ഭാര്യയെ മര്‍ദ്ദിച്ചു; അഗ്നിശമനസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

By Web TeamFirst Published Sep 16, 2022, 7:06 PM IST
Highlights

കാറിന്റെ മറു ഡോറിലൂടെ ഭാര്യ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ പിന്തുടര്‍ന്നെത്തി ഇടിച്ചു. ഇതുകണ്ട ചിലര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അവരോട് സ്ഥലത്ത് നിന്ന് പോകാന്‍ ആവശ്യപ്പെട്ടു.

കുവൈത്ത് സിറ്റി: പൊതുസ്ഥലത്ത് വെച്ച് ഭാര്യയെ മര്‍ദ്ദിച്ച അഗ്നിശമനസേന വിഭാഗം ഉദ്യോഗസ്ഥന്‍ കുവൈത്തില്‍ അറസ്റ്റില്‍. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജാബിര്‍ അല്‍ അഹ്മദ് പ്രദേശത്താണ് സംഭവം ഉണ്ടായത്.

വാഹനത്തിന്റെ വലതുവശത്തെ ഡോര്‍ ഇയാള്‍ തകര്‍ക്കുന്നതും ഭാര്യയെ മുറിവേല്‍പ്പിക്കാന്‍ നോക്കുന്നതും കാണാം. കാറിന്റെ മറു ഡോറിലൂടെ ഭാര്യ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ പിന്തുടര്‍ന്നെത്തി ഇടിച്ചു. ഇതുകണ്ട ചിലര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അവരോട് സ്ഥലത്ത് നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ ആളുകള്‍ കൂടിയതോടെയാണ് ഭാര്യ രക്ഷപ്പെട്ടത്. വീഡിയോ വൈറലായതോടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് അഗ്നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്. ഇയാള്‍ എന്തിനാണ് ഭാര്യയെ ഉപദ്രവിച്ചതെന്ന് വ്യക്തമല്ല. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

കുവൈത്തിൽ തൊഴിലുടമ കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

അനധികൃത മദ്യ വില്‍പന സംഘങ്ങളുടെ തമ്മിലടി, യുവാവ് മരിച്ചു; പ്രതികള്‍ക്ക് ശിക്ഷ

ദുബൈ: അനധികൃത മദ്യവില്‍പന സംഘങ്ങളുടെ സംഘര്‍ഷത്തില്‍ യുവാവ് മരിച്ചു.  കത്തികളും കമ്പുകളും കൊണ്ടുള്ള മര്‍ദനമാണ് സംഘത്തിലൊരാളുടെ മരണത്തില്‍ കലാശിച്ചത്. പൊലീസ് അറസ്റ്റ് ചെയ്‍ത പ്രതികളില്‍ ആറ് പേര്‍ക്ക് 10 വര്‍ഷം തടവും ഒരാള്‍ക്ക് മൂന്ന് വര്‍ഷം തടവുമാണ് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.

 'തങ്ങളുടെ പ്രദേശങ്ങളില്‍' മറ്റ് ചിലര്‍ മദ്യം വിറ്റതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് പ്രതികളിലൊരാള്‍ മൊഴി നല്‍കി. ഇവരെ ചോദ്യം ചെയ്‍തതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി. യുവാവിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും പരിക്കേല്‍പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു.

പുതുക്കിയ വീസ പാസ്‍പോര്‍ട്ടിൽ പതിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് അധികൃതരുടെ വിശദീകരണം

 പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു. ഇവരെ അറസ്റ്റ് ചെയ്‍തു. അനധികൃതമായി മദ്യ വില്‍പന നടത്തിയെന്നും ഇതേച്ചൊല്ലി സംഘര്‍ഷമുണ്ടായെന്നും പ്രതികള്‍ മൊഴി നല്‍കി. പരിക്കുകളും മുറിവുകളും കാരണമായുണ്ടായ ഹൃദയാഘാതമാണ് യുവാവിന്റെ മരണത്തില്‍ കലാശിച്ചതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിലും വ്യക്തമായി. ശിക്ഷ അനുഭവിച്ച ശേഷം എല്ലാ പ്രതികളെയും യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിലുണ്ട്. 

click me!