
ദുബായ്: ദുബൈയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ബിസിനസ് സെറ്റപ് ഷോറൂം അടുത്തയാഴ്‍ച പ്രവർത്തനമാരംഭിക്കും. എമിറേറ്റിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ചാണ് ആദ്യ സമ്പൂർണ ഡിജിറ്റൽ ബിസിനസ് സെറ്റപ്പ് ഷോറൂം തുറക്കുന്നത്.
സർക്കാർ സേവന മേഖലയിൽ സമ്പൂർണ ഡിജിറ്റൽവത്കരണം ത്വരിതഗതിയിലാക്കുന്നതിന്റെ ഭാഗമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച പുതിയ ഡിജിറ്റൽ നയത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ബിസിനസ് സെറ്റപ് ഷോറൂം നിലവില്‍ വരുന്നത്. സമ്പൂർണ കടലാസ് രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്ന ആദ്യ സ്വകാര്യ - സർക്കാർ സേവന കേന്ദ്രം കൂടിയാകും ഇത്.
ആധുനിക രീതിയിലുള്ള ഉപയോക്തൃ സൗഹൃദ സമ്പൂർണ ഡിജിറ്റൽ ബിസിനസ്സ് സെറ്റപ്പ് ഷോറൂമിന്റെ ആദ്യ ഓഫീസാണ് ഖിസൈസിൽ പ്രവർത്തനമാരംഭിക്കുന്നത്. ഈ വർഷാവസാനത്തോടെ മൂന്ന് പുതിയ ഓഫീസുകൾ കൂടി തുറക്കുമെന്ന് മാനേജ്‍മെന്റ് അറിയിച്ചു. നേരത്തെ ദുബായ് പ്രഖ്യാപിച്ച സമ്പൂർണ പേപ്പർ രഹിത നഗരമെന്ന ആശയ പ്രകാരം ആദ്യമായി സമ്പൂർണമായി നടപ്പിൽ വരുത്തിയതും ഇസിഎച്ചാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam