
ദുബൈ: ദുബൈ പൊലീസിന്റെ ആഡംബര പട്രോള്‍ വാഹനങ്ങളിലേക്ക് ആദ്യ ഇലക്ട്രിക് കാര്‍ കൂടി. വണ്‍ റോഡ് ഓട്ടോമോട്ടിവ് കമ്പനിയുടെ ഹോങ്ക്വി ഇ എച്ച് എസ് 9 വാഹനമാണ് പൊലീസ് സ്വന്തമാക്കിയത്.
പൊലീസ് ഓഫീസേഴ്‌സ് ക്ലബ്ബില്‍ നടന്ന ചടങ്ങിലാണ് പുതിയ കാര്‍ അവതരിപ്പിച്ചത്. ഹോങ്ക്വി കമ്പനിയുടെ ആദ്യ എസ് യു വിയാണിത്. അഞ്ച് സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ സ്പീഡിലേക്ക് എത്താന്‍ കഴിയുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ആറു മുതല്‍ എട്ടു മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജാകും. ഫുള്‍ ചാര്‍ജ് ചെയ്താല്‍ 440 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. മെഴ്‌സിഡസ്, മസെറാറ്റി, ആസ്റ്റണ്‍ മാര്‍ട്ടിന്‍സ്, കാഡിലാക് എന്നീ ആഡംബര കാറുകളുടെ കൂട്ടത്തിലേക്കാണ് പുതിയ ഇലക്ട്രിക് കാര്‍ എത്തുന്നത്.
Read More: യുഎഇയില്‍ പൊലീസ് ബസ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ മരിച്ചു, ആറുപേര്‍ക്ക് പരിക്ക്
ഇ- സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ നിയമലംഘനങ്ങൾ വർധിക്കുന്നുവെന്ന് ആർടിഎ
ദുബൈ: ദുബൈയിൽ ഇ- സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ നിയമലംഘനങ്ങൾ വർധിക്കുന്നുവെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും നിയമലംഘനങ്ങൾ ആവർത്തിക്കുകയാണെന്ന് ആർ ടി എ ചൂണ്ടിക്കാട്ടി. ഇ-സ്കൂട്ടർ നിർത്തിയിടാൻ നിശ്ചയിച്ച സ്ഥലങ്ങൾക്ക് പകരം അനധികതമായി പലയിടത്തും ഇവ പാർക്ക് ചെയ്യുന്നത് വ്യാപകമാണെന്ന് ആർ ടി എ ചൂണ്ടിക്കാട്ടുന്നു. രാത്രി വാഹനം തിരിച്ചറിയുന്നതിന് ഉപയോഗിക്കേണ്ട റിഫ്ലക്ടറുകളും വെളിച്ചവും ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തുന്നതാണ് മറ്റൊരു നിയമലംഘനം.
ഇ-സ്കൂട്ടർ റൈഡർമാർ പാലിക്കേണ്ട നിയമങ്ങൾ, ഹെഡ്‌ലൈറ്റുകൾ, പിൻഭാഗത്തെ ലൈറ്റുകൾ, സ്റ്റിയറിങ് വീൽഹോൺ, ഫ്രണ്ട് ആൻഡ് റിയർ റിഫ്‌ളക്ടർ, ഫ്രണ്ട് ആൻഡ് റിയർ ബ്രേക്കുകൾ തുടങ്ങിയ ഇ-സ്‌കൂട്ടറുകളുടെ സാങ്കേതിക സവിശേഷതകൾ, പാലിക്കേണ്ട വേഗത പരിധി എന്നിവ സംബന്ധിച്ച് ആർ ടി എ ബോധവത്കണവും ശക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ