
റിയാദ്: പ്രഥമ ഇലക്ട്രോണിക് ഗെയിംസ് ഒളിമ്പ്യാഡ് റിയാദിൽ നടക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. സൗദി അറേബ്യയുമായി കഴിഞ്ഞ വർഷം ഒപ്പുവച്ച 12 വർഷത്തെ കരാറിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വർഷങ്ങളായി ഇലക്ട്രോണിക് ഗെയിമുകൾക്കുള്ള ലോകടൂർണമെൻറിനുള്ളിൽ കാത്തിരിപ്പിലാണ്.
യുവതലമുറയുടെ പ്രിയപ്പെട്ട വിനോദമായ ഇലക്ട്രോണിക് ഗെയിമുകളെ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേകസമിതി രൂപവത്കരിച്ചിട്ടുണ്ട്. 2021ൽ വിർച്വൽ ഒളിമ്പിക് ഗെയിംസ് സീരീസ് വികസിപ്പിച്ചെടുത്തത് ഇതിെൻറ ഭാഗമായാണ്. ഇലക്‌ട്രോണിക് സ്‌പോർട്‌സുമായി ബന്ധപ്പെട്ട ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിന് സൗദിയുമായി കഴിഞ്ഞ വർഷമാണ് കരാർ ഒപ്പിട്ടത്. ഇലക്ട്രോണിക് ഗെയിംസ് രംഗത്തെ പൈലറ്റ് പദ്ധതിയാണിതെന്നും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചു.
ചരിത്രപരമായ ആദ്യത്തെ ഇ-ഒളിമ്പിക്‌സിന് വളരെ വ്യക്തമായ ഒരു റോഡ്‌മാപ്പ് ഉണ്ടെന്ന് ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് തോമസ് ബാച്ച് പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷം ഇ-സ്പോർട്‌സ് ഒളിമ്പിക്‌സിലേക്കുള്ള വഴി ആരംഭിക്കുകയാണ്. അത് യാഥാർഥ്യമാകുകയാണ്. ഇ-സ്‌പോർട്‌സ് ഒളിമ്പ്യാഡിെൻറ ആദ്യ പതിപ്പിെൻറ ഭാഗമായുള്ള ഗെയിമുകൾ നിർണയിക്കാൻ ആറംഗ കമ്മിറ്റി രൂപവത്കരിച്ചതായും തോമസ് ബാച്ച് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ