ഭിന്നശേഷിക്കാർക്കുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 1,000 ദിനാര്‍ വരെ പിഴ, കുവൈത്തില്‍ മുന്നറിയിപ്പ്

Published : Feb 13, 2025, 03:10 PM IST
ഭിന്നശേഷിക്കാർക്കുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 1,000 ദിനാര്‍ വരെ പിഴ, കുവൈത്തില്‍ മുന്നറിയിപ്പ്

Synopsis

നിയമലംഘനം ജുഡീഷ്യറിക്ക് കൈമാറുകയാണെങ്കിൽ, ഒരു വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ചുമത്താനും കോടതിക്ക് അധികാരമുണ്ട്

കുവൈത്ത് സിറ്റി: ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്ന വ്യക്തികൾക്ക് കടുത്ത പിഴ ചുമത്തി കുവൈത്ത്. കർശനമായി നടപ്പാക്കുന്ന പുതിയ ചട്ടങ്ങൾ പ്രകാരം, ഈ സ്ഥലങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുന്നവർക്ക് 150 കുവൈറ്റ് ദിനാർ പിഴ ചുമത്തും. ശിക്ഷകൾ അവിടെ അവസാനിക്കുന്നില്ല. നിയമലംഘനം ജുഡീഷ്യറിക്ക് കൈമാറുകയാണെങ്കിൽ, ഒരു വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ഉൾപ്പെടെയുള്ള ഗുരുതരമായ ശിക്ഷകൾ ചുമത്താൻ കോടതിക്ക് അധികാരമുണ്ട്.

read more : മേൽക്കൂരയോളം വലിപ്പം, 40,000 ദിർ​ഹം വരുന്ന ഫ്ലവർ വർക്ക് ; വാലന്റൈൻസ് ഡേ കളറാക്കാൻ യുഎഇയിലെ പൂ വിപണികൾ

മൂന്ന് വർഷത്തിൽ കൂടാത്ത ജയിൽ ശിക്ഷയ്ക്ക് പുറമേ, 600 ദിനാർ മുതൽ 1,000 ദിനാർ  വരെ പിഴ ഈടാക്കാം. അല്ലെങ്കിൽ കോടതി ഈ പിഴകളിൽ ഏതെങ്കിലും  ഒന്ന് ചുമത്താം. ഭിന്നശേഷിയുള്ള വ്യക്തികളോടുള്ള ആദരവ് ഉറപ്പുവരുത്തുന്നതിനും നിയുക്ത പാർക്കിംഗ് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ കൂടുതൽ അവബോധം വളർത്തുന്നതിനും ആഭ്യന്തര മന്ത്രാലയത്തിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം