ദുബൈ പൊലീസ് കമാന്‍ഡ് സെന്റര്‍ നിയന്ത്രിക്കാന്‍ വനിതകളും

By Web TeamFirst Published Sep 22, 2022, 4:30 PM IST
Highlights

24 പ്രത്യേക കോഴ്‌സുകളും പ്രായോഗിക പരിശീലനവും നേടിയ ശേഷമാണ് ഇവര്‍ ഈ വിഭാഗത്തിലെത്തിയത്. വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രചോദനം നല്‍കുകയാണ് ഇത്തരം നടപടികളുടെ ലക്ഷ്യം. 

ദുബൈ: ദുബൈ പൊലീസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍ നിയന്ത്രിക്കാന്‍ ഇതാദ്യമായി വനിതകളും. ആറു മാസത്തെ ഇന്റഗ്രേറ്റഡ് പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് യോഗ്യത നേടി. ആദ്യ ബാച്ചിലെ വനിതാ സേനാംഗങ്ങള്‍ ചുമതലയേറ്റു. ഇതാദ്യമായാണ് ദുബൈ പൊലീസിന്റെ കണ്‍ട്രോള്‍ ആന്‍ഡ് കമാന്‍ഡ് സെന്ററില്‍ വനിതകളെ നിയമിക്കുന്നത്. 

ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓപ്പറേഷന്‍സിലേക്കാണ് വനിതാ ലഫ്റ്റനന്റുമാരായ മീരാ മുഹമ്മദ് മദനി, സമര്‍ അബ്ദുല്‍ അസീസ് ജഷൗ, ഖോലൂദ് അഹമ്മദ് അല്‍ അബ്ദുല്ല, ബാഖിത ഖലീഫ അല്‍ ഗഫ്‌ലി എന്നിവരെ തെരഞ്ഞെടുത്തത്. 24 പ്രത്യേക കോഴ്‌സുകളും പ്രായോഗിക പരിശീലനവും നേടിയ ശേഷമാണ് ഇവര്‍ ഈ വിഭാഗത്തിലെത്തിയത്. വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രചോദനം നല്‍കുകയാണ് ഇത്തരം നടപടികളുടെ ലക്ഷ്യം. 

അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ച യുവതിയെ ഭീഷണിപ്പെടുത്തി; പ്രവാസിക്ക് ജയില്‍ ശിക്ഷ


 

ഒമ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒക്ടോബറില്‍ തുടങ്ങും

ഷാര്‍ജ: കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായുള്ള ഒമ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒക്ടോബറില്‍. ഒക്ടോബര്‍ 10 മുതല്‍ 15 വരെ അല്‍ ജവഹര്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് റിസപ്ഷന്‍ സെന്ററിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ആനിമേഷന്‍, ഹ്രസ്വചിത്രങ്ങള്‍, ഫീച്ചറുകള്‍, ഡോക്യുമെന്ററികള്‍ എന്നിവയടക്കം വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.

43 രാജ്യങ്ങളില്‍ നിന്നുള്ള 95 സിനിമകളാണ് പ്രദര്‍ശനത്തിലുള്ളത്. അല്‍ സഹിയ സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍ എന്നിവിടങ്ങളിലും സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 30 സിനിമകള്‍ ഈ വര്‍ഷം മിഡില്‍ ഈസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചാ പാനലുകളിലും കുട്ടികള്‍ക്ക് പങ്കെടുക്കാനാകും. 

യുഎഇയില്‍ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട ഏഴ് പ്രവാസികള്‍ കുടുങ്ങി

ചൈല്‍ഡ് ആന്‍ഡ് യൂത്ത് മേഡ് ഫിലിംസ് വിഭാഗത്തില്‍ 12, സ്റ്റുഡന്റ് ഫിലിം വിഭാഗത്തില്‍ 16, ജിസിസി ഹ്രസ്വചിത്ര വിഭാഗത്തില്‍ 8, രാജ്യാന്തര ഹ്രസ്വ ചിത്ര വിഭാഗത്തില്‍ 8, ആനിമേഷനില്‍ 28, ഡോക്യുമെന്ററി ഫിലിം വിഭാഗത്തില്‍ ഏഴ് , ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 16 എന്നിങ്ങനെ ഏഴ് വിവിധ വിഭാഗങ്ങളിലായി 95 ചിത്രങ്ങള്‍ മത്സരിക്കുമെന്ന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശൈഖ ജവഹര്‍ ബിന്‍ത് അബ്ദുല്ല അല്‍ ഖാസിമി പറഞ്ഞു.

click me!