Asianet News MalayalamAsianet News Malayalam

അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ച യുവതിയെ ഭീഷണിപ്പെടുത്തി; പ്രവാസിക്ക് ജയില്‍ ശിക്ഷ

ദുബൈ പാം ജുമൈറയിലെ ഒരു വീട്ടില്‍ ജോലി ചെയ്‍തിരുന്ന ജോലിക്കാരിയാണ് പരാതി നല്‍കിയത്. അതേ വീട്ടിലെ ഹൗസ് ഡ്രൈവര്‍ക്കെതിരെയായിരുന്നു ആരോപണം. 

expat jailed in UAE for threatening to post his girlfriends images online
Author
First Published Sep 20, 2022, 2:57 PM IST

ദുബൈ: അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ച യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രവാസിക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ. ഒരേ സ്‍പോണ്‍സര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുമെന്നായിരുന്നു ഇയാളുടെ ഭീഷണി. 34 വയസുകാരനായ പ്രവാസി യുവാവാണ് കേസില്‍ അറസ്റ്റിലായത്.

Read also:  യുഎഇയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് അഭ്യൂഹം; വ്യാപക തെരച്ചിലിനൊടുവില്‍ കുട്ടിയെ കണ്ടെത്തി പൊലീസ്

ദുബൈ പാം ജുമൈറയിലെ ഒരു വീട്ടില്‍ ജോലി ചെയ്‍തിരുന്ന ജോലിക്കാരിയാണ് പരാതി നല്‍കിയത്. അതേ വീട്ടിലെ ഹൗസ് ഡ്രൈവര്‍ക്കെതിരെയായിരുന്നു ആരോപണം. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നു. എന്നാല്‍ യുവതി പിന്നീട് ഇത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. വില്ലയില്‍ വെച്ച് യുവാവിന്റെ എടുത്ത് ചെല്ലാനുള്ള ആവശ്യം പരാതിക്കാരി നിരന്തരം നിഷേധിച്ചതോടെ, ഇരുവരുടെയും നേരത്തെ എടുത്ത സ്വകാര്യ ചിത്രങ്ങളും വീഡിയോകളും വാട്സ്ആപ് വഴി യുവാവ് അയച്ചുകൊടുക്കുകയായിരുന്നു. താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ഇവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഭീഷണി.

Read also: യുഎഇയില്‍ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട ഏഴ് പ്രവാസികള്‍ കുടുങ്ങി

യുവതിയുടെ പരാതിപ്രകാരം പ്രതിയെ ചോദ്യം ചെയ്‍തപ്പോള്‍ അവിഹിത ബന്ധമുണ്ടായിരുന്ന കാര്യം പ്രതി സമ്മതിച്ചെങ്കിലും ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ചു. എന്നാല്‍ വാട്സ്ആപിലൂടെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഇരുവരുടെയും അശ്ലീല ചിത്രങ്ങള്‍ ഇയാള്‍ യുവതിയുടെ ഫോണിലേക്ക് അയച്ചുവെന്നും കണ്ടെത്തി. ഇതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.  

Read also: നിബന്ധനകള്‍ കര്‍ശനമാക്കി അധികൃതര്‍; മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേരെ വിമാനത്താവളത്തില്‍ വെച്ച് തിരിച്ചയച്ചു

Follow Us:
Download App:
  • android
  • ios