
ദോഹ: ഖത്തറിന്റെ പരമ്പരാഗത തൊഴിൽ മേഖലയായ മത്സ്യബന്ധനത്തെ പുതു തലമുറയിലേക്ക് പ്രൗഢിയോടെ പകർന്നു നൽകുകയെന്ന ലക്ഷ്യവുമായി പ്രഥമ ഫിഷിങ് എക്സിബിഷന് ബുധനാഴ്ച ഖത്തറിൽ തുടക്കമായി. ഓൾഡ് പോർട്ടിനോട് ചേർന്ന മിനാ പാർക്കിലാണ് പ്രഥമ ഫിഷിങ് പ്രദർശനം നടക്കുന്നത്.
നാലു ദിവസങ്ങളിലായി വൈകിട്ട് നാലു മുതൽ രാത്രി ഒമ്പതു വരെ നീളുന്ന പ്രദർശനം ഏപ്രിൽ 12 ന് അവസാനിക്കും. മേളയിൽ മേഖലയിലെ വിവിധ രാജ്യങ്ങളിലെയും പ്രാദേശിക തലത്തിലെയും 30 ഓളം പ്രദർശകർ പങ്കാളികളാകും. വിവിധ ബ്രാൻഡുകളുടെ ആധുനിക മീൻപിടുത്ത ഉപകരണങ്ങൾ, പ്രാദേശിക മത്സ്യബന്ധന ഉപകരണങ്ങൾ, ഗിയർ ബ്രാൻഡുകൾ, വിപണിയിലെ റീട്ടെയിലർമാർ, കമ്പനികൾ എന്നിവരുടെ വൈവിധ്യമാർന്ന ശേഖരങ്ങൾ പവിലിയനുകളിൽ പ്രദർശനത്തിനുണ്ട്.
Read Also - വിന്റേജ് സിനിമ പോലെ, ഇന്ത്യയുടെ ഉള്ളറിഞ്ഞ് ആസ്വദിച്ച് ശൈഖ് ഹംദാൻ, ദുബൈ കിരീടാവകാശി പങ്കുവെച്ച വീഡിയോ വൈറൽ
ഖത്തർ ഫിഷ്, അൽ ഫർദാൻ മറൈൻ സർവിസസ്, ഗൈസ് മറൈൻ, അൽ ലിൻഗാവി ട്രേഡിങ്, ദോഹ ക്രാഫ്റ്റ് മറൈൻ, ബ്ലൂ വെയിൽ മറൈൻ, ബെലുഗ മറൈൻ എന്നിവർക്കൊപ്പം സമുദ്ര മത്സ്യ ബന്ധന മേഖലയിലെ പ്രമുഖ ബ്രാൻഡുകളും പ്രദർശനത്തിൽ പങ്കാളികളാണ്. കടലിന്റെയും മത്സ്യബന്ധനത്തിന്റെയും ചരിത്രവും വിശേഷവും ഓർമപ്പെടുത്തുന്ന സ്റ്റാളുകളുമുണ്ട്. പ്രദർശനത്തിനൊപ്പം വിവിധ മത്സരങ്ങളും പരിപാടികളും സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. ഫിഷിങ് പ്രദർശനത്തിന്റെ ഭാഗമായി നടക്കുന്ന മത്സരങ്ങളിലെ വിജയികൾക്ക് മൂന്ന് ലക്ഷം റിയാൽ വരെ സമ്മാനമായി ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam