ഒമാന്‍റെ പ്രഥമ ഉപഗ്രഹമായ അമാന്‍-1 വിജയകരമായി വിക്ഷേപിച്ചു

Published : Nov 14, 2023, 03:20 PM IST
ഒമാന്‍റെ പ്രഥമ ഉപഗ്രഹമായ അമാന്‍-1 വിജയകരമായി വിക്ഷേപിച്ചു

Synopsis

സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ ഒമ്പത് റോക്കറ്റില്‍ ഘടിപ്പിച്ച് കാലിഫോര്‍ണിയയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിയതായി എറ്റ്‍കോ സ്പേസ് അറിയിച്ചു.

മസ്കറ്റ്: ഒമാന്‍റെ പ്രഥമ ഉപഗ്രഹം അമാന്‍-ഒന്ന് വിജയകരമായി വിക്ഷേപിച്ചു. ഒമാന്‍ ബഹിരാകാശ കമ്പനിയായ എറ്റ്‍കോ സ്പേസാണ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. 

സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ ഒമ്പത് റോക്കറ്റില്‍ ഘടിപ്പിച്ച് കാലിഫോര്‍ണിയയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിയതായി എറ്റ്‍കോ സ്പേസ് അറിയിച്ചു. രണ്ടാമത്തെ ശ്രമത്തിലാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ആദ്യ വിക്ഷേപണത്തിനുള്ള ഒരുക്കം തുടങ്ങിയത്.  സാങ്കേതിക തകരാര്‍ മൂലം ആദ്യ വിക്ഷേപണം പരാജയപ്പെടുകയായിരുന്നു.

എറ്റ്‍കോ സ്പേസിന്‍റെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഈ മേഖലയിലെ ആദ്യ ചുവടുവെപ്പാണെന്ന് കമ്പനി സിഇഒ അബ്ദുല്‍ അസീസ് ജാഫര്‍ പറഞ്ഞു. നിരവധി ഉപഗ്രഹങ്ങളില്‍ ഒന്നു മാത്രമാണിതെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.  അമാന്‍ ഒന്നില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കും മറ്റ് വിവരങ്ങള്‍ക്കുമായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും വരും മാസങ്ങളിലും വര്‍ഷങ്ങളിലും തങ്ങളുടെ ബഹിരാകാശ പദ്ധതിയുടെ അതിരുകള്‍ ഭേദിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റ്റുവാറ്ററ, സാറ്റ് റെവലൂഷന്‍ എന്നീ കമ്പനിയുമായി സഹകരിച്ചാണ് ഒമാന്‍ എറ്റ്കോ പദ്ധതി നടപ്പിലാക്കിയത്. 

Read Also -  പ്രവാസികള്‍ക്ക് കോളടിച്ചു; ദേശീയ ദിന പൊതു അവധി പ്രഖ്യാപിച്ചു, ആകെ നാലു ദിവസം അവധി, സ്വകാര്യ മേഖലക്കും ബാധകം

 ഒറ്റ വിസയിൽ എല്ലാ ​ഗൾഫ് രാജ്യങ്ങളും ചുറ്റി കാണാം; വരുന്നൂ ഏകീകൃത ടൂറിസ്റ്റ് വിസ, അം​ഗീകാരം നൽകി 

അബുദാബി: ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അം​ഗീകാരം നൽകി ജിസിസി രാജ്യങ്ങൾ. ​ഗൾഫ് രാഷ്ട്രങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോ​ഗത്തിലാണ് ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ അം​ഗീകരിച്ചത്. മസ്കറ്റിൽ ചേർന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് യോ​ഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമെടുത്തു. യോ​ഗത്തിൽ‌ ജിസിസി സെക്രട്ടറി ജനറൽ‌ ജാസിം അൽ ബുദൈവിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

യോഗത്തിൽ ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി അധ്യക്ഷത വഹിച്ചു. ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ്​ റാശിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ, യു.എ.ഇ ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ശൈഖ്​ സായിഫ്​ സായിദ് അൽ നഹ്​യാൻ, സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് സൗദ് അൽസൗദ്, ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ്​ ഖലീഫ ബിൻ ഹമദ് ആൽഥാനി, കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് എന്നിവരും യോഗത്തില്‍‌ പങ്കെടുത്തു.

ജിസിസി രാജ്യങ്ങളിലെ ​ഗതാ​ഗത നിയമലംഘനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും യോ​ഗത്തിൽ തുടക്കമായി. ഷെങ്കൻ വിസ മാതൃകയിൽ ഒറ്റ വിസ കൊണ്ട് മറ്റ് എൻട്രി പെർമിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജിസിസി രാജ്യങ്ങളും സന്ദർശിക്കാൻ കഴിയുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി. നിലവിൽ ജിസിസി പൗരന്മാർക്ക് ആറ് രാജ്യങ്ങളിലേക്കും സൗജന്യമായി പ്രവേശിക്കാനാകും. പക്ഷേ ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കും സന്ദർശകർക്കും ഓരോ രാജ്യത്തേക്കും പ്രവേശിക്കുന്നതിന് അതത് രാജ്യങ്ങളുടെ വിസകൾ ആവശ്യമാണ്. ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അം​ഗീകാരമാവുന്നതോടെ ഒരു വിസയിൽ മറ്റ് എൻട്രി പെർമിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജിസിസി രാജ്യങ്ങളിലും സന്ദർശനം നടത്താനാകും. 

  ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ