Asianet News MalayalamAsianet News Malayalam

അമിത വേഗത മുതല്‍ ശബ്‍ദ മലിനീകരണം വരെ; ആഘോഷങ്ങള്‍ക്കിടെ പിടിച്ചെടുത്തത് 75 വാഹനങ്ങള്‍

അനുവദനീയമായതിലും ഉയര്‍ന്ന വേഗതയിലുള്ള ഡ്രൈവിങ്, വാഹനങ്ങളുടെ ഘോഷയാത്ര, വാഹനങ്ങള്‍ കൊണ്ടുള്ള ശബ്‍ദ മലിനീകരണം എന്നിവയും ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന മറ്റ് നിയമലംഘങ്ങളും നടത്തിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

75 vehicles seized in Bahrain for violations during the national day celebrations
Author
First Published Dec 20, 2022, 9:49 PM IST

മനാമ: ബഹ്റൈനിലെ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയ 75 വാഹനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. അനുവദനീയമായതിലും ഉയര്‍ന്ന വേഗതയിലുള്ള ഡ്രൈവിങ്, വാഹനങ്ങളുടെ ഘോഷയാത്ര, വാഹനങ്ങള്‍ കൊണ്ടുള്ള ശബ്‍ദ മലിനീകരണം എന്നിവയും ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന മറ്റ് നിയമലംഘങ്ങളും നടത്തിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കണമെന്ന് അറിയിച്ച ട്രാഫിക് ഡയറക്ടറേറ്റ്, നിയമം ലംഘിക്കുന്ന  വാഹനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

Read also: ഖത്തറില്‍ വാഹനങ്ങളില്‍ നിന്ന് സ്റ്റിക്കറുകള്‍ നീക്കം ചെയ്യാനുള്ള സമയപരിധി നാളെ അവസാനിക്കും

യുഎഇയില്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ നിയമലംഘനം; 1,469 ഡ്രൈവര്‍മാര്‍ക്ക് പിഴ, വാഹനങ്ങള്‍ പിടിച്ചെടുത്തു
ഫുജൈറ: യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ നിയമലംഘനങ്ങള്‍ നടത്തിയ വാഹന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. ഇതിന്റെ ഭാഗമായി നിയമലംഘനം കണ്ടെത്തിയ 43 വാഹനങ്ങളാണ് ഫുജൈറ പൊലീസ് പിടിച്ചെടുത്തത്. 1,469 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയ ഗതാഗത നിയമലംഘനങ്ങള്‍ക്കാണ് ഇവര്‍ക്ക് പിഴ ചുമത്തിയത്. 

സ്‌പ്രേയിങ് വസ്തുക്കള്‍ ഉപയോഗിക്കുക, വാഹനത്തിന്റെ നിറത്തില്‍ മാറ്റം വരുത്തുക, കാഴ്ചയെയും സുരക്ഷയെയും ബാധിക്കുന്ന രീതിയില്‍ വാഹനത്തില്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കുക, അശ്രദ്ധമായ ഡ്രൈവിങ്, വാഹനത്തിന്റെ സണ്‍റൂഫിലൂടെ യാത്രക്കാര്‍ പുറത്തേക്ക് നില്‍ക്കുക എന്നിങ്ങനെ വിവിധ നിയമലംഘനങ്ങള്‍ക്കാണ് ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയത്. ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റുകള്‍, 2,000 ദിര്‍ഹം പിഴ, വാഹനം കണ്ടുകെട്ടല്‍ എന്നീ നടപടികളാണ് നിയമലംഘകര്‍ക്കെതിരെ സ്വീകരിച്ചത്. വാഹനം അലങ്കരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഗതാഗത നിയമങ്ങളും ലംഘിച്ച വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ യമഹി പറഞ്ഞു. വാഹനങ്ങള്‍ അലങ്കരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ വഴി ബോധവത്കരണം നടത്തിയിരുന്നു.

Read also:  പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

Follow Us:
Download App:
  • android
  • ios