Latest Videos

അറസ്റ്റിലായത് ഏഷ്യക്കാർ, ഒമാനിൽ ഇലക്ട്രിക്കൽ കേബിളുകളും വയറുകളും മോഷ്ടിച്ച സംഭവം; നിയമ നടപടികൾ പൂർത്തിയായി

By Web TeamFirst Published May 6, 2024, 11:06 AM IST
Highlights

അറസ്റ്റിലായ അഞ്ചുപേർക്കെതിരെ  നിയമനടപടികൾ പൂർത്തിയാക്കിയതായും റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. 

മസ്കറ്റ്: ഒമാനിൽ  ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച സംഭവത്തിൽ പിടിയിലായത് അഞ്ച് ഏഷ്യക്കാർ. തെക്കൻ ബാത്തിനയിലാണ് സംഭവം ഉണ്ടായത്. ജോലി സ്ഥലങ്ങളിൽ നിന്ന് ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ചതിനാണ് അഞ്ച് ഏഷ്യൻ പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്. 

Read Also - കേരളം കേൾക്കാൻ കൊതിക്കുന്ന വാര്‍ത്ത; റഹീമിന്റെ മോചനം വൈകാതെ, മരിച്ച സൗദി ബാലന്റെ കുടുംബത്തെ കോടതി വിളിച്ചു

തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ഒരു വൈദ്യുതി വിതരണ കമ്പനിയുടെ നിയന്ത്രണത്തിലുള്ള നിർമ്മാണ സൈറ്റുകളിൽ നിന്ന് ഇലക്ട്രിക്കൽ കേബിളുകളും വയറുകളും മോഷ്ടിച്ചതിന് ഏഷ്യൻ പൗരത്വമുള്ള അഞ്ച് പ്രവാസികളെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പിടികൂടിയതായി റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായ അഞ്ചുപേർക്കെതിരെ  നിയമനടപടികൾ പൂർത്തിയാക്കിയതായും റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. 

തൊഴിൽ നിയമം ലംഘിച്ചു; ഒമാനിൽ 14 പ്രവാസികൾ അറസ്റ്റിൽ

മസ്കറ്റ്: ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച പതിനാല് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുറൈമി വിലായത്തിലെ രണ്ട് ഫാമുകളിൽ നിന്നുമാണ് പതിനാല് പ്രവാസികൾ പിടിയിലായത്. ഏഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികളാണ് അറസ്റ്റിലായതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ്, മഹ്‌ദ സ്‌പെഷ്യൽ ടാസ്‌ക് പൊലീസ് യൂണിറ്റിൻറെ സഹകരണത്തോട് കൂടി നടത്തിയ തെരച്ചിലിലാണ് അറസ്റ്റ് നടന്നത്. വിദേശികളുടെ തൊഴിൽ, താമസ കുടിയേറ്റ നിയമങ്ങൾ ലംഘിച്ചു എന്നതാണ് ഇവക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. പിടിയിലായ പതിനാലുപേർക്കുമെതിരെയുള്ള നിയമ നടപടികൾ സ്വീകരിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയിട്ടുള്ള പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!