Expats caught with drugs: ഒമാനില്‍ മയക്കുമരുന്നുമായി അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Jan 16, 2022, 2:04 PM IST
Highlights

അന്താരാഷ്‍ട്ര മയക്കുമരുന്ന് കടത്ത് സംഘവുമായി ബന്ധമുള്ള അഞ്ച് പ്രവാസികളെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. പ്രതികളിലൊരാള്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതാണ്.

മസ്‍കത്ത്: ഒമാനില്‍ (Oman) അഞ്ച് പ്രവാസികളെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്‍തുവെന്ന് (Five expats arrested) റോയല്‍ ഒമാന്‍ പൊലീസ് Royal Oman Police) അറിയിച്ചു. 35 കിലോഗ്രാമിലധികം ക്രിസ്റ്റല്‍മെത്തും (Crystal Meth) കഞ്ചാവും  (Marijuana)ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഒരാള്‍ കടലില്‍ വെച്ചും മറ്റ് നാല് പേര്‍ മസ്‍കത്ത് ഗവര്‍ണറേറ്റില്‍ (Muscat Governorates) വെച്ചുമാണ് പിടിയിലായത്.

അന്താരാഷ്‍ട്ര മയക്കുമരുന്ന് കടത്ത് സംഘവുമായി ബന്ധമുള്ളവരാണ് ഇവരെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരില്‍ ഒരാള്‍ അനധികൃതമായി ഒമാനില്‍ പ്രവേശിച്ചതാണ്. കടല്‍ മാര്‍ഗം രാജ്യത്തേക്ക് കടന്ന ഇയാള്‍ മയക്കുമരുന്ന് എത്തിക്കുകയായിരുന്നുവെന്നാണ് വിവരം. ഇയാള്‍ സഞ്ചരിച്ചിരുന്ന ബോട്ട് കടലില്‍വെച്ച് റോയല്‍ ഒമാന്‍ പൊലീസ് സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് പരിശോധന നടത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഘത്തിലെ മറ്റുള്ളവരെ മസ്‍കത്ത് ഗവര്‍ണറേറ്റില്‍ നടത്തിയ തെരച്ചിലിലാണ് പിടികൂടിയത്. 35 കിലോഗ്രാം ക്രിസ്റ്റല്‍മെത്തും കഞ്ചാവും ഇവരുടെ കൈവശമുണ്ടായിരുന്നു. പിടിയിലായവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

 

ضبط خمسة وافدين بينهم متسلل في قضية مخدرات.. pic.twitter.com/e0sOTrHUKa

— شرطة عُمان السلطانية (@RoyalOmanPolice)
click me!