
മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അല്‍ വുസ്ത ഗവര്‍ണറേറ്റിലാണ് അപകടമുണ്ടായതെന്ന് ഗവര്‍ണറേറ്റിലെ ആരോഗ്യ സേവന വിഭാഗം ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ഹൈമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ പരിക്ക് ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം ഒമാനില്‍ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ബിദ്‍ബിദിലായിരുന്നു സംഭവം. ഒരു കമ്പനിയുടെ വര്‍ക്കിങ് സൈറ്റിലാണ് അപകടമുണ്ടായത്.
അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വകുപ്പില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ജോലി ചെയ്‍തുകൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. അപകട സ്ഥലത്തുനിന്ന് മൂന്ന് പേരെ പുറത്തെടുത്തതായി സിവില്‍ ഡിഫന്‍സിന്റെ പ്രസ്‍താവന വ്യക്തമാക്കുന്നു.
ഒമാനില്‍ നിരവധി എടിഎമ്മുകള്‍ക്ക് തീയിട്ട യുവാവിനെ അറസ്റ്റ് ചെയ്‍തു
മദ്യ ലഹരിയില്‍ യുവാവ് ഹോട്ടലില്‍ തീയിട്ടു; അര്‍ദ്ധരാത്രി അഗ്നിശമന സേന ഒഴിപ്പിച്ചത് 140 പേരെ
മനാമ: ബഹ്റൈനില്‍ യുവാവ് മദ്യ ലഹരിയില്‍ ഹോട്ടലിന് തീയിട്ടു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹോട്ടലിലുണ്ടായിരുന്ന 140 അതിഥികളെ അധികൃതര്‍ ഒഴിപ്പിച്ചു. ഹോട്ടലില്‍ തീയിട്ട ശേഷം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്‍ത 38 വയസുകാരനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‍തു.
ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. സ്വദേശിയായ യുവാവ് ഹോട്ടലിലെ റസ്റ്റോറന്റില്‍ നിന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് മൂന്നാം നിലയിലെ വരാന്തയില്‍ പോയ ശേഷം അവിടെയുണ്ടായിരുന്ന ഫര്‍ണിച്ചറിന് തീയിടുകയായിരുന്നു. തീ പിന്നീട് ഹോട്ടലിലെ കാര്‍പ്പറ്റുകളിലേക്കും പടര്‍ന്നു. തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചതിന് പിന്നാലെ അഗ്നിശമന സേനയുടെ 10 യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഹോട്ടലിലെ അഗ്നിശമന സേനാ സംവിധാനം തന്നെ സ്വമേധയാ പ്രവര്‍ത്തിച്ച് തീ നിയന്ത്രണ വിധേയമാക്കിയെന്നും യുവാവ് തീയിട്ട മുറിയില്‍ നിന്ന് തൊട്ടടുത്ത മുറിയിലേക്ക് പോലും തീ പടര്‍ന്നിരുന്നില്ലെന്നും ഹോട്ടലിലെ ഒരു ജീവനക്കാരന്‍ അറിയിച്ചു.
യുവാവിനെ പൊലീസ് ചോദ്യം ചെയ്‍തപ്പോഴാണ് ഹോട്ടലില്‍ തീയിടുന്ന വീഡിയോ ഇയാള്‍ സ്വന്തം ഫോണില്‍ ചിത്രീകരിച്ചതായി കണ്ടെത്തിയത്. മുന്‍കരുതല്‍ നടപടിയായി, ഹോട്ടലിലെ എല്ലാ അതിഥികളെയും ഒഴിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് ഹോട്ടലിലെ അഞ്ച് താമസക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് അഞ്ച് പേര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി.
തൊട്ടടുത്ത മറ്റൊരു ഹോട്ടലിലേക്കാണ് അതിഥികളെയെല്ലാം മാറ്റിയതെന്നും ആര്‍ക്കും പരിക്കേറ്റില്ലെന്നും ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചു. കെട്ടിടത്തിലെ ഏതാനും ഫര്‍ണിച്ചറുകളും കാര്‍പ്പറ്റുകളും മാത്രമാണ് കത്തിനശിച്ചതെന്നും ചുവരിലും മറ്റും കരിപിടിച്ചത് പോലുള്ള ചില ചെറിയ തകരാറുകള്‍ മാത്രമാണ് ഹോട്ടലിന് ഉണ്ടായതെന്നും അധികൃതര്‍ വിശദീകരിച്ചു. ഹോട്ടലില്‍ ടൂറിസം അധികൃതര്‍ പരിശോധന നടത്തിയ ശേഷമായിരിക്കും പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ അനുമതി നല്‍കുക. പിടിയിലായ വ്യക്തിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ