
ദുബൈ: ദുബൈയില്‍ പ്രവാസി വ്യവസായിയുടെ കാറില്‍ നിന്ന് 6,00,000 ദിര്‍ഹം കവര്‍ന്ന സംഘത്തിന് ശിക്ഷ വിധിച്ചു. മോഷണത്തില്‍ പങ്കെടുത്ത അഞ്ച് പേര്‍ക്കും അഞ്ച് വര്‍ഷം തടവും അതിന് ശേഷം നാടുകടത്താനുമാണ് ദുബൈ ക്രിമിനല്‍ കോടതിയുടെ (Dubai Criminal Court) ഉത്തരവ്. വ്യവസായിയുടെ അംഗരക്ഷകനായി ജോലി ചെയ്‍തിരുന്ന ആഫ്രിക്കക്കാരനും പ്രതികളില്‍ ഉള്‍പ്പെടുന്നു.
നാദ് അല്‍ ഷെബയിലെ വ്യവസായിയുടെ വസതിയില്‍ കയറാന്‍ അംഗരക്ഷകന്‍ മറ്റ് പ്രതികളെ അനുവദിക്കുകയായിരുന്നു. വാഹനത്തില്‍ രണ്ട് കവറുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് പ്രതികള്‍ മോഷ്‍ടിച്ചത്. മോഷണ വിവരം ശ്രദ്ധയില്‍പെട്ടപ്പോള്‍ വ്യവസായി തന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഇതില്‍ നിന്നാണ് അംഗരക്ഷകനും മോഷണത്തില്‍ പങ്കുള്ളതായി മനസിലായതെന്ന് പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെയും കുറ്റകൃത്യത്തില്‍ പങ്കെടുത്ത മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്‍തു.
ചോദ്യം ചെയ്യലില്‍ അംഗരക്ഷകന്‍ കുറ്റം സമ്മതിച്ചു. മോഷണത്തില്‍ പങ്കെടുത്ത മറ്റ് രണ്ട് പേരുടെ പേരുകള്‍ കൂടി ഇയാള്‍ വെളിപ്പെടുത്തുകയും ചെയ്‍തു. വ്യവസായി കാറിനുള്ളില്‍ പണം ഒളിപ്പിച്ച് വെച്ചതായിരുന്നുലെന്നും ഇയാള്‍ മൊഴി നല്‍കി. മോഷണം നടന്നതിന് പിന്നാലെ തന്റെ വിഹിതമായി 1,50,000 ദിര്‍ഹം കൈപ്പറ്റുകയും അത് നാട്ടിലേക്ക് അയക്കുകയും ചെയ്‍തു. ബാക്കി തുക മറ്റുള്ളവര്‍ തുല്യമായി വീതിച്ചെടുക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ