UAE Covid Report: യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 280 പേര്‍ക്ക്

Published : Mar 15, 2022, 05:01 PM IST
UAE Covid Report: യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 280 പേര്‍ക്ക്

Synopsis

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,54,579 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 

അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന്  280  പേര്‍ക്കാണ് കൊവിഡ് (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന്  ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 947 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,54,579 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  8,85,983 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,53,253 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 30,428 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
 

റിയാദ്: സൗദി അറേബ്യയിൽ നിയമലംഘകരെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന കർശനമായി തുടരുന്നു. മാർച്ച് മൂന്ന് മുതൽ ഒമ്പത് വരെ കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 13,300 ഓളം പേരെയാണ് പിടികൂടിയത്. 

പിടിയിലായവരില്‍ 3,500ഓളം പേർ താമസ (ഇഖാമ) നിയമം ലംഘിച്ചവരും 3,900ഓളം പേർ അതിർത്തി സുരക്ഷാചട്ട ലംഘനം നടത്തിയവരുമാണ്. തൊഴിൽ നിയമ ലംഘനത്തിന് 2,000-ത്തോളം പേരും പിടിയിലായി. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 253 പേർ അറസ്റ്റിലായി. ഇവരിൽ 38 ശതമാനം യമൻ പൗരന്മാരും 58 ശതമാനം എത്യോപ്യക്കാരും നാല് ശതമാനം മറ്റ് വിവിധ  രാജ്യക്കാരുമാണ്. 

172 പേർ രാജ്യത്തിന്‍റെ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമ ലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ ആറ് പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. രാജ്യത്ത് നിയമ ലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കിയതിന് ശേഷം ആകെ പിടിയിലായവരുടെ എണ്ണം 1,02,000-ത്തോളമായി. ഇവരിൽ 90,000ത്തില്‍ അധികം പേര്‍ പുരുഷന്മാരും 12,000-ത്തിലധികം പേര്‍ സ്ത്രീകളുമാണ്. 

പിടിക്കപ്പെട്ട വിദേശികളിൽ 90,000ത്തിലധികം നിയമലംഘകരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യത്തെ നയതന്ത്രകാര്യാലയ ഓഫീസുകളിലേക്ക് റഫർ ചെയ്തു. 85,000ത്തിലധികം പേരെ ഇതിനോടകം അവരുടെ നാടുകളിലേക്ക് തിരിച്ചയച്ചു. 2,700 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയാറെടുപ്പിലുമാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആഘോഷത്തിമിർപ്പിൽ ഖത്തർ, ദർബ് അൽ സായിയിൽ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം
Be the Millionaire – മെഗാ ഡീൽസിന്റെ പുതിയ ഡ്രോ; മൊത്തം QAR 1,100,000 ക്യാഷ് പ്രൈസുകൾ