പ്രതാപകാലം അകലെയോ? യാത്രക്കാർ കുറഞ്ഞു, പല എയർലൈനുകളും സ‍ർവീസ് നിർത്തി, വൻ തിരിച്ചടി നേരിട്ട് ഗൾഫിലെ ഈ എയർപോർട്ട്

Published : Aug 04, 2025, 02:49 PM IST
Kuwait Airport

Synopsis

യാത്രക്കാരുടെ എണ്ണം കുത്തനെ ഇടിയുകയും ചില എയര്‍ലൈനുകള്‍ നേരിട്ടുള്ള സര്‍വീസ് നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. 

കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ വളർച്ചാ നിരക്കിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും ഏറ്റവും പിന്നിൽ. ഈ വർഷം ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം, യാത്രക്കാരുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തിയ ഏക ഗൾഫ് വിമാനത്താവളവും കുവൈത്തിലേതാണ്. മറ്റ് ഗൾഫ് വിമാനത്താവളങ്ങൾ 2% മുതൽ 13% വരെ വളർച്ച നേടിയപ്പോഴാണ് കുവൈത്തിന് ഈ തിരിച്ചടി നേരിട്ടത്.

ഒരു കാലത്ത് ഗൾഫ് മേഖലയിലെ പ്രമുഖ വിമാനത്താവളമായിരുന്ന കുവൈത്ത് വിമാനത്താവളത്തിന്‍റെ ഈ മോശം പ്രകടനം, ഉയർന്ന പ്രവർത്തനക്ഷമത നിലനിർത്താൻ മറ്റ് ഗൾഫ് രാജ്യങ്ങൾ നടപ്പാക്കുന്ന വികസന പദ്ധതികളുടെ വിജയമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവിന് പല കാരണങ്ങളുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ ഒരു വർഷത്തിലേറെയായി യൂറോപ്യൻ എയർലൈനുകൾ സാമ്പത്തികമായി ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി കുവൈത്തിലേക്കുള്ള നേരിട്ടുള്ള സർവീസുകൾ നിർത്തിവെച്ചിരുന്നു. അതേസമയം, ഈ വിമാനക്കമ്പനികൾ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസുകൾ തുടരുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ മാർച്ചിൽ ബ്രിട്ടീഷ് എയർവേയ്‌സ് കുവൈത്തിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചതാണ് ഈ പട്ടികയിലെ ഏറ്റവും പുതിയ സംഭവം. ഇതിന് മുൻപ് ലുഫ്താൻസയും അതിനും മുൻപ് കെ.എൽ.എം. എയർലൈൻസും സമാനമായ തീരുമാനമെടുത്തിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് – ഇന്ത്യൻ പ്രവാസികൾക്ക് AED 100,000 വീതം സമ്മാനം
സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ