
റിയാദ്: മക്കയിൽ അഞ്ച് പുരാതന പള്ളികൾ പുനരുദ്ധരിക്കുന്ന നടപടിക്ക് തുടക്കം. ചരിത്രപ്രാധാന്യമുള്ള പള്ളികളുടെ വികസനത്തിന് വേണ്ടിയുള്ള മുഹമ്മദ് ബിൻ സൽമാൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻറെ ഭാഗമായാണിത്.
മിനയിലെ ജംറ അൽഅഖബയ്ക്ക് സമീപം അബ്ബാസിയ ഖലീഫ അബൂ ജഅ്ഫർ അൽ-മൻസൂർ നിർമിച്ച ബഅ്യ പള്ളിയാണ് ഈ ഘട്ടത്തിൽ മക്ക മേഖലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തേത്. മശ്അർ മിനയിലെ ഹിജ്റക്ക് മുന്നോടിയായി ബൈഅത്ത് നടന്ന ‘ശിഅ്ബ് അൽ-അൻസാറി’ലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. അതുല്യമായ വാസ്തുവിദ്യാ സവിശേഷതകളോട് കുടിയതാണ് ഇത്. ജിദ്ദയിൽ രണ്ട് പള്ളികളുടെ വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
അതിലൊന്ന് ഹാറത് അൽശാമിലെ അബൂ അനബ പള്ളിയാണ്. 900 വർഷത്തിലേറെ പഴക്കമുള്ളതാണിത്. മറ്റൊന്ന് ബലദ് മേഖലയിലെ ശാരിഅ് ദഹബിലെ ഖിദ്ർ പള്ളിയാണ്. 700 വർഷത്തിലേറെ പഴക്കമുള്ളതാണിത്. ജമൂം പട്ടണത്തിലെ അൽഫത്തഹ് പള്ളിയും ത്വാഇഫ് പട്ടണത്തിെൻറ തെക്ക് ഭാഗത്തുള്ള മർകസ് സഖീഫിലെ ജുബൈൽ പള്ളിയും വികസിപ്പിക്കുന്നതിലുൾപ്പെടും. രാജ്യത്താകെ ആകെ 30 പള്ളികളാണ് പുനരുദ്ധരിക്കുന്നത്.
ജിദ്ദയിൽ പൊളിച്ച കെട്ടിടങ്ങളിലെ താമസക്കാരായ കുടുംബങ്ങൾക്ക് വാടകയായി 3.74 കോടി റിയാൽ നൽകി
പുതിയ ഉംറ സീസണിൽ എത്തിയത് മൂന്നുലക്ഷത്തോളം വിദേശികള്‍
റിയാദ്: പുതിയ ഉംറ സീസണിൽ ഇത് വരെ മൂന്ന് ലക്ഷത്തോളം തീർഥാടകർ ഉംറക്കെത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ജൂലൈയിലാണ് പുതിയ സീസണ്‍ ആരംഭിച്ചത്. ഏറ്റവും കൂടുതൽ തീർഥാടകരെത്തിയത് ഇന്തോനേഷ്യയിൽ നിന്നാണ്.
ഏറ്റവും കൂടുതൽ തീർഥാകരെ ഉംറക്കെത്തിച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മുഹറം മാസം ആദ്യം മുതൽ ഞായറാഴ്ട വരെയുള്ള ഒരു മാസത്തനിടക്ക് മൂന്ന് ലക്ഷത്തോളം തീർഥാടകർ ഉംറ നിർവഹിക്കാനെത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം പുറത്ത് വിട്ട സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു.
പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 15,050 വിദേശികള്‍
2,68,000 തീർഥാടകർ ജിദ്ദ, മദീന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയാണെത്തിയത്. കൂടാതെ 29,000 ത്തോളം പേർ റോഡ് മാർഗ്ഗം വിവിധ കരാതിർത്തികളിലൂടെയും ഉംറക്കെത്തി.
ഒരു ലക്ഷത്തിലധികം പേരാണ് മദീന വിമാനത്താവളം വഴിയെത്തിയത്. കർമ്മങ്ങൾ പൂർത്തിയാക്കി 22,000 ത്തോളം തീർഥാടകർ മദീന വിമാനത്താവളം വഴി തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരിച്ച് പോകുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam