സൗദിയിലെ സ്‌കൂള്‍ കാന്റീനുകളില്‍ ശീതളപാനീയ വില്‍പന വിലക്കി

By Web TeamFirst Published Aug 30, 2022, 9:38 PM IST
Highlights

മന്ത്രാലയം നിഷ്‌കര്‍ഷിച്ച പോഷകാഹാര മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്‌കൂള്‍, കോളജ് കാന്റീന്‍ കരാറുകാര്‍ ബാധ്യസ്ഥരാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ മന്ത്രാലയം നടപടി സ്വീകരിക്കും.

റിയാദ്: വിദ്യാര്‍ഥികളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ സ്‌കൂള്‍ കോമ്പൗണ്ടുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളെ നിരീക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആരോഗ്യനിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ കാന്റീനുകളില്‍ ശീതളപാനീയ വില്‍പന ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രാലയ വക്താവ് ഇബ്തിസാം അഷഹ്രി വ്യക്തമാക്കി.

മന്ത്രാലയം നിഷ്‌കര്‍ഷിച്ച പോഷകാഹാര മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്‌കൂള്‍, കോളജ് കാന്റീന്‍ കരാറുകാര്‍ ബാധ്യസ്ഥരാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ മന്ത്രാലയം നടപടി സ്വീകരിക്കും. സ്വകാര്യമേഖലയില്‍ കുട്ടികളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുംവിധമുള്ള മത്സരം പ്രോത്സാഹിപ്പിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. സ്‌കൂളുകളുടെ പരിപാലനത്തിലും ആരോഗ്യ ശുചിത്വകാര്യങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അല്‍ശൈഖ് പുതിയ അധ്യയനവര്‍ഷത്തില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പ്രവിശ്യാ ഓഫിസുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. 

അഴിമതി നടത്തിയ 76 സർക്കാരുദ്യോഗസ്ഥർ അറസ്റ്റിൽ

സൗദിയില്‍ വിദേശികളായ കുട്ടികളുടെ വിസിറ്റ് വിസ റസിഡന്റ് വിസയാക്കാന്‍ അനുമതി

റിയാദ്: സൗദി അറേബ്യയില്‍ 18 വയസിന് താഴെയുള്ള വിദേശികളായ കുട്ടികളുടെ വിസിറ്റ് വിസ, റസിഡന്റ് വിസയാക്കിമാറ്റാമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ഇങ്ങനെ വിസ മാറ്റാന്‍ കുട്ടികളുടെ രക്ഷിതാക്കള്‍ സ്ഥിരമായി സൗദിയില്‍ താമസിക്കുന്നവരാകണം.

വിസിറ്റ് വിസ പുതുക്കുന്നതിന് അപേക്ഷകന്റെ താമസരേഖക്ക് കാലാവധി ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല. കുടുംബ വിസിറ്റ് വിസ പരമാവധി ആറുമാസം വരെ മാത്രമേ പുതുക്കിനല്‍കുകയുള്ളൂ. വിസിറ്റ് വിസ പുതുക്കുന്നത് വൈകിയാല്‍ പിഴ ഈടാക്കുമെന്നും വിസ കാലാവധി കഴിഞ്ഞു മൂന്നുദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ പിഴ ഈടാക്കൂവെന്നും ഡയറക്ടറേറ്റ് അറിയിച്ചു. 

സൗദിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു മരണം, 15 പേര്‍ക്ക് പരിക്കേറ്റു

ഫാക്ടറിയില്‍ യന്ത്രം പൊട്ടിത്തെറിച്ച് പ്രവാസി മരിച്ചു

റിയാദ്: സൗദിയിലെ ഫാക്ടറിയില്‍ യന്ത്രം പൊട്ടിത്തെറിച്ച് വിദേശ തൊഴിലാളി മരിച്ചു. റിയാദില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ അഫീഫില്‍ കാലിത്തീറ്റ നിര്‍മാണ കേന്ദ്രത്തിലെ യന്ത്രം പൊട്ടിത്തെറിച്ചായിരുന്നു അപകടം.

വിദേശ തൊഴിലാളി മരണപ്പെടുകയും രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വൈദ്യുതിയും ആവിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രത്തിലെ പ്രഷര്‍ ടാങ്ക് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ കാലിത്തീറ്റ നിര്‍മാണ കേന്ദ്രത്തില്‍ കേടുപാടുകളുണ്ടായി.

click me!