13 ചാക്കുകളിൽ കഞ്ചാവ്; കടത്തിയത് കടൽ വഴി, അഞ്ചുപേർക്ക് കുവൈത്തിൽ വധശിക്ഷ

Published : May 15, 2025, 03:57 PM IST
13 ചാക്കുകളിൽ കഞ്ചാവ്; കടത്തിയത് കടൽ വഴി, അഞ്ചുപേർക്ക് കുവൈത്തിൽ വധശിക്ഷ

Synopsis

അഞ്ച് ഇറാനികൾക്കാണ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്

കുവൈത്ത് സിറ്റി: 176 കിലോഗ്രാം കഞ്ചാവ് കടൽ വഴി കുവൈത്തിലേക്ക് കടത്തിയതിന് അഞ്ച് ഇറാനികൾക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെൻ്റിലെയും (ഡിസിജിഡി) കോസ്റ്റ് ഗാർഡിലെയും ഉദ്യോഗസ്ഥരാണ് ഇറാനികളെ അറസ്റ്റ് ചെയ്തത്. അവരെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും അവിടെ അവർ ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്ന് സമ്മതിക്കുകയും ചെയ്തു. ഡിസിജിഡി ഉദ്യോഗസ്ഥർ പ്രതികളെ കുവൈത്തിൻ്റെ പ്രാദേശിക ജല അതിർത്തിയിലേക്ക് 13 ചാക്കുകളിലായി പിടിച്ചെടുത്ത മയക്കുമരുന്നുമായി ഒരു ബോട്ടുവഴി പ്രവേശിക്കുമ്പോൾ പിടികൂടി എന്നാണ് കേസ് ഫയലുകൾ സൂചിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

250 ഒഴിവുകൾ, ജര്‍മ്മനിയിലേയ്ക്ക് പറക്കണോ? നഴ്സിങ് റിക്രൂട്ട്മെന്‍റിനുള്ള അപേക്ഷ ക്ഷണിച്ചു
വ്യാജ ലൈസൻസ്; ട്രാഫിക് പൊലീസ് കേണലിനും എട്ട് പ്രവാസികൾക്കും നാല് വർഷത്തെ തടവ് ശിക്ഷ