
അബുദാബി: തീവ്രവാദ സംഘടനയായ ഐ.എസില്‍ ചേര്‍ന്ന 22കാരന് യുഎഇയില്‍ ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷം തടവും പത്ത് ലക്ഷം ദിര്‍ഹം പിഴയുമാണ് ഫെഡറല്‍ സുപ്രീം കോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് വിധിച്ചത്. ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് തീവ്രവാദ സംഘടനയുമായുള്ള ബന്ധം കണ്ടെത്തിയത്.
ഇസ്ലാമിക് സ്റ്റേറ്റിന് പുറമെ അല്‍ ഖാഇദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഈ സംഘടനകളുടെ പ്രസിദ്ധീകരണങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു. കോടതി ഉത്തരവ് പ്രകാരം ഇയാളുടെ വെബ്സൈറ്റ് അടച്ചുപൂട്ടുകയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam