ഉത്സവ സീസണില്‍ കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്

Published : Dec 23, 2022, 07:22 PM ISTUpdated : Dec 23, 2022, 08:26 PM IST
ഉത്സവ സീസണില്‍ കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്

Synopsis

കുവൈത്തിലെ സ്വകാര്യ വിദേശ സ്‌കൂളുകളുടെ അവധിക്കാലത്തോടനുബന്ധിച്ചാണ് ചില ലക്ഷ്യസ്ഥാനങ്ങൾക്കുള്ള ടിക്കറ്റുകൾക്ക് ആവശ്യക്കാര്‍ ഇത്രത്തോളം വർധിച്ചതെന്ന് ട്രാവൽ, ടൂറിസം വിദഗ്ധർ വിശദീകരിച്ചു.

കുവൈത്ത് സിറ്റി: ക്രിസ്മസും പുതുവത്സരവും ഉള്‍പ്പെടെ ആഘോഷ സീസണ്‍ എത്തിയതോടെ വിമാന ടിക്കറ്റ് നിരക്കിലും വന്‍ വര്‍ധനവ്. തുർക്കി, ദുബൈ, സൗദി അറേബ്യ, ഈജിപ്ത്, ലെബനൻ, ലണ്ടൻ, ഫിലിപ്പീന്‍സ് തുടങ്ങിയ ചില സ്ഥലങ്ങളിലേക്ക് സാധാരണ നിരക്കിൽ നിന്ന് 100 മുതൽ 250 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. 

കുവൈത്തിലെ സ്വകാര്യ വിദേശ സ്‌കൂളുകളുടെ അവധിക്കാലത്തോടനുബന്ധിച്ചാണ് ചില ലക്ഷ്യസ്ഥാനങ്ങൾക്കുള്ള ടിക്കറ്റുകൾക്ക് ആവശ്യക്കാര്‍ ഇത്രത്തോളം വർധിച്ചതെന്ന് ട്രാവൽ, ടൂറിസം വിദഗ്ധർ വിശദീകരിച്ചു. അവധിക്കാലം കൂടി എത്തിയതോടെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ കുടുംബങ്ങളുടെ താല്‍പ്പര്യവും വര്‍ധിച്ചു. 

വിവിധ പ്രായക്കാർക്ക് അനുയോജ്യമായ രസകരമായ നിരവധി കാര്യങ്ങളുള്ളതിനാല്‍ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നത് സൗദി അറേബ്യയാണ്. ഉയർന്ന ടിക്കറ്റ് നിരക്കുള്ള യാത്രാ സീസൺ തിരിച്ചറിയാൻ നേരത്തെയുള്ള ആസൂത്രണത്തിന്റെ ആവശ്യകതയും, യാത്രകൾക്കുള്ള റിസർവേഷനുകൾക്കായി ഫ്ലെക്സിബിൾ തീയതികളും സമയങ്ങളും സ്വീകരിക്കുന്നതും പ്രമോഷണൽ ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതും നിരക്കുകള്‍ നിരന്തരം നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയുമുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

Read More - അബുദബി വിമാനത്താവളത്തില്‍ സിറ്റി ചെക്ക് ഇന്‍ സേവനത്തിന് നിരക്ക് ഇളവ് പ്രഖ്യാപിച്ചു

അവധിക്കാല ഓഫറുകളുമായി ഇൻഡിഗോ

ദില്ലി: ഇന്ത്യയിലെ മുൻനിര ബജറ്റ് കാരിയറായ ഇൻഡിഗോ ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകൾക്കായി പ്രത്യേക മൂന്ന് ദിവസത്തെ ശൈത്യകാല ഓഫറുകൾ ആരംഭിച്ചു. 2022 ഡിസംബർ 23 മുതൽ 25 വരെ നടക്കുന്ന വിൽപ്പനയിൽ ആഭ്യന്തര വിമാനങ്ങൾക്ക് 2,023 രൂപ മുതലും അന്താരാഷ്ട്ര വിമാനങ്ങൾക്ക് 4,999 രൂപ മുതലുമായിരിക്കും നിരക്ക്. 2023 ജനുവരി 15 മുതൽ 2023 ഏപ്രിൽ 14 വരെയുള്ള യാത്രകൾക്കാന് ഇത് ബാധകമാകുക. . കൂടാതെ, ഇൻഡിഗോയുടെ പങ്കാളി ബാങ്കായ എച്ച്എസ്ബിസിയിൽ നിന്ന് ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്കും ലഭിക്കും.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി 2022 ഡിസംബർ 23 മുതൽ 2022 ഡിസംബർ 25 വരെ സാധിക്കും. ഓഫറിന് കീഴിൽ പരിമിതമായ ഇൻവെന്ററി ലഭ്യമാണ്, ഈ ഓഫർ മറ്റേതെങ്കിലും ഓഫർ, സ്കീം അല്ലെങ്കിൽ പ്രൊമോഷൻ എന്നിവയുമായി ബന്ധിപ്പിക്കാൻ കഴിയില്ല, മാത്രമല്ല ഇൻഡിഗോയുടെ ഗ്രൂപ്പ് ബുക്കിംഗുകളിൽ ഈ നിരക്കുകൾ ലഭിക്കില്ല. ഗ്രൂപ്പ് ബുക്കിങ്ങുകൾ നടത്തുന്നവർക്ക് ഓഫർ ഇല്ലാത്ത സാധാരണ നിരക്ക് മാത്രമേ ലഭിക്കുകയുള്ളു.  കൂടാതെ, ഉപഭോക്താക്കൾക്ക് ഇൻഡിഗോയുടെ പങ്കാളിയായ എച്ച്എസ്ബിസിയിൽ നിന്ന് ക്യാഷ്ബാക്കും ലഭിക്കുക ഈ ഓഫർ പ്രകാരം ലഭിക്കുകയുള്ളു. 

Read More -  മക്കളെ സന്ദര്‍ശിക്കാന്‍ യുഎഇയിലെത്തിയ മലയാളി പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ