1250 രൂപ മുതല്‍ വിമാന ടിക്കറ്റുകൾ, എയര്‍ ഇന്ത്യ എക്‌സ്‍പ്രസിന്‍റെ കിടിലൻ സർപ്രൈസ്, ഓഫർ പരിമിതകാലത്തേക്ക്

Published : May 22, 2025, 05:57 PM IST
1250 രൂപ മുതല്‍ വിമാന ടിക്കറ്റുകൾ, എയര്‍ ഇന്ത്യ എക്‌സ്‍പ്രസിന്‍റെ കിടിലൻ സർപ്രൈസ്, ഓഫർ പരിമിതകാലത്തേക്ക്

Synopsis

ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വമ്പന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ ഫ്ലാഷ് സെയില്‍. 

കൊച്ചി: വമ്പൻ നിരക്കിളവുകളുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ് ഫ്ലാഷ് സെയില്‍. ഫ്ലാഷ് സെയിലില്‍ 1250 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6131 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകളും ലഭ്യമാണ്. 2025 സെപ്റ്റംബര്‍ 19 വരെയുള്ള ആഭ്യന്തര യാത്രകള്‍ക്കും ഓഗസ്റ്റ് 6, 12, 20 തീയതികളിലുള്ള അന്താരാഷ്ട്ര യാത്രകള്‍ക്കുമാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുക.

മെയ് 25 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും (airindiaexpress.com) മൊബൈല്‍ ആപ്പിലൂടെയും മറ്റ് ബുക്കിംഗ് ചാനലുകളിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ആഭ്യന്തര യാത്രകളില്‍ ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കാണ് 1250 രൂപയ്ക്ക് എക്സ്പ്രസ് ലൈറ്റ് നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുക. 1375 രൂപ മുതല്‍ എക്സ്പ്രസ് വാല്യൂ നിരക്കിലും ടിക്കറ്റെടുക്കാം. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 6131 രൂപയുടെ എക്സ്പ്രസ് ലൈറ്റ് നിരക്കിന് പുറമെ 6288 രൂപയ്ക്ക് എക്സ്പ്രസ് വാല്യൂ, 7038 രൂപയ്ക്ക് എക്സ്പ്രസ് ഫ്ളെക്സ് നിരക്കുകളിലും ടിക്കറ്റുകള്‍ ലഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഒഴിവാക്കിയിട്ടുണ്ട്. ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെയുള്ള എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നിലവിലുള്ള 7 കിലോ കാബിന്‍ ബാഗേജിന് പുറമേ 3 കിലോ അധിക ക്യാബിന്‍ ബാഗേജ് കൂടി മുന്‍കൂര്‍ സൗജന്യമായി ബുക്ക് ചെയ്യാം. സൗജന്യ ബാഗേജിന് പുറമെ അധികമായി ലഗേജ് ഉള്ളവര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 1300 രൂപയും മാത്രമാണ് ഈടാക്കുക.

വെബ്‌സൈറ്റിലൂടെ ടിക്കറ്റെടുക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലോയല്‍റ്റി അംഗങ്ങള്‍ക്ക് എക്സ്പ്രസ് ബിസ് നിരക്കില്‍ 25 ശതമാനം കിഴിവ് ലഭിക്കും. ബിസിനസ് ക്ലാസിന് തത്തുല്യമായ എക്‌സ്പ്രസ് ബിസ് വിഭാഗത്തില്‍ 58 ഇഞ്ച് വരെ അകലത്തിലാണ് സീറ്റുകള്‍ ഉള്ളത്. അതിവേഗ വികസനത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഫ്ളീറ്റിലേക്ക് അടുത്തിടെ ഉള്‍പ്പെടുത്തിയ 40ലധികം പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും എക്‌സ്പ്രസ് ബിസ് സീറ്റുകള്‍ ലഭ്യമാണ്. ഗോര്‍മേര്‍ ഭക്ഷണത്തില്‍ 25 ശതമാനം കിഴിവ്, സ്റ്റാന്‍ഡേര്‍ഡ്, പ്രൈം സീറ്റുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം, എക്സ്പ്രസ് എഹെഡ് മുന്‍ഗണന സേവനങ്ങള്‍ എന്നിവയും ലഭിക്കും.

ഇതിന് പുറമെ, വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്നവര്‍ക്ക് 10 കിലോ വരെ അധികം വരുന്ന ചെക്ക് ഇന്‍ ബാഗേജിനും 3 കിലോ വരെ അധികമുള്ള കാരീ ബാഗേജിനും 25 ശതമാനം വീതം നിരക്കില്‍ ഇളവ് ലഭിക്കും. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, ഡോക്ടര്‍, നഴ്‌സ്, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും വെബ്‌സൈറ്റിലൂടെ പ്രത്യേക കിഴിവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് – ഇന്ത്യൻ പ്രവാസികൾക്ക് AED 100,000 വീതം സമ്മാനം
സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ