ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം മെയ് 12ന്; ജിദ്ദയിൽ നിന്ന് കോഴിക്കേട്ടേക്കും കൊച്ചിയിലേക്കും സര്‍വീസ്

By Web TeamFirst Published May 11, 2020, 1:22 AM IST
Highlights

കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതിരുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി ദമ്മാമിൽ നിന്നുള്ള ആദ്യ വിമാനം മെയ് 12 നു കൊച്ചിയിലേക്ക് പോകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. 

റിയാദ്: കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതിരുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി ദമ്മാമിൽ നിന്നുള്ള ആദ്യ വിമാനം മെയ് 12 നു കൊച്ചിയിലേക്ക് പോകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. മെയ് 13 നു ജിദ്ദയിൽ നിന്ന് കോഴിക്കേട്ടേക്കും 14 നു കൊച്ചിയിലേക്കും പ്രത്യേക വിമാന സർവീസുണ്ടെന്നും എംബസി വ്യക്തമാക്കി.

ദമ്മാം - കൊച്ചി ടിക്കറ്റ് നിരക്ക് 850 റിയാലാണ്.  ജിദ്ദ - കോഴിക്കോട് സെക്ടറിൽ 1200 റിയാലും ജിദ്ദ -കൊച്ചിക്ക് 950 റിയലുമാണ് ഇക്കോണമി ക്ലാസിനു ഈടാക്കുന്നത്. ജിദ്ദയിൽ നിന്നു ഡൽഹിയിലേക്കുള്ള വിമാന സർവീസ് റദ്ദു ചെയ്താണ് കോഴിക്കോട്ടേക്ക് മാറ്റിയത്.

ദില്ലി വിമാനത്തിൽ ദില്ലി, ഹരിയാന സ്വദേശികൾക്കു മാത്രമായി യാത്ര പരിമിതപ്പെടുത്തിയതു മൂലം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവാണു വിമാനം റദ്ദു ചെയ്യാൻ കാരണമെന്നാണ് റിപ്പോർട്ട്.  അതേസമയം റിയാദിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് ദില്ലിയിലേക്ക് പോയി.

139 യാത്രക്കാർ മാത്രമാണ് ഡൽഹി വിമാനത്തിൽ ഉണ്ടായിരുന്നത്. കേരളത്തിലേക്ക് മടങ്ങാനായി നൂറുകണക്കിന് ആളുകൾ എംബസിയുടെ പരിഗണനയ്ക്കായി കാത്തുനിൽക്കുമ്പോഴാണ് ദില്ലി പോലുള്ള സ്ഥലങ്ങളിലേക്ക് പരിമിതമായ യാത്രക്കാരുമായി എയർ ഇന്ത്യയുടെ മടക്കം.

click me!