കുവൈത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ഇന്ന് മരിച്ചത് 9 പേര്‍

By Web TeamFirst Published May 10, 2020, 11:55 PM IST
Highlights

കുവൈത്തിൽ 244 ഇന്ത്യക്കാർ ഉൾപ്പെടെ 1065 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ കൊവിഡ് 19 ബാധിച്ചത് .ഇതോടെ കോവിഡ് 19 ബാധിതരുടെ എണ്ണം 8000 കവിഞ്ഞു.

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. പുതുതായി 1065 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒൻപത് പേർ കൂടി കൊവിഡ് ബാധിച്ച് പുതുതായി മരിച്ചെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കുവൈത്തിൽ 244 ഇന്ത്യക്കാർ ഉൾപ്പെടെ 1065 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ കൊവിഡ് 19 ബാധിച്ചത് .ഇതോടെ കോവിഡ് 19 ബാധിതരുടെ എണ്ണം 8000 കവിഞ്ഞു. കൊവിഡ് ബാധിച്ച് 9 പേരാണ് പുതുതായി മരിച്ചത്. ഇതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58 ആയി.  കുവൈത്തിൽ ഏറ്റവും കൂടുതൽ പുതിയ കേസുകളും മരണവും രേഖപ്പെത്തിയത് ഇന്നാണ്.
ഇന്ത്യക്കാർക്ക് പുറമേ 192 സ്വദേശികളും 143 ബംഗ്ലാദേശികളും 271  ഈജിപ്തുകാരും ബാക്കി മറ്റു രാജ്യാക്കാർക്കുമാണ് പുതുതായി കൊവിഡ് ബാധിച്ചത്.  

ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 8688 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടർ അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അതേ സമയം കുവൈത്തിൽ നിന്ന് ചെന്നൈയിലേക്കുള്ള എയര്‍ഇന്ത്യ വിമാനം ഇന്നുച്ചക്ക് പുറപ്പെട്ടു. 171 യാത്രക്കാരുമായാണ് വിമാനം പറന്നത്.

click me!