സലാലയിൽ നിന്ന് വിമാന സർവീസുകൾ വേണമെന്ന ആവശ്യം ശക്തമാകുന്നു

By Web TeamFirst Published May 11, 2020, 1:14 AM IST
Highlights

സലാലയിൽ നിന്നും വിമാന സർവീസുകൾ വേണമെന്ന ആവശ്യം ശക്തമാവുന്നു. ആയിരക്കണക്കിന് രോഗികൾ , തൊഴിൽ നഷ്ടമായവർ , വയോധികർ എന്നിവർ കൊവിഡ് പ്രതിസന്ധിയിൽ സലാലയിൽ കുടുങ്ങി കിടക്കുകയാണ്. 

മസ്കത്ത്: സലാലയിൽ നിന്നും വിമാന സർവീസുകൾ വേണമെന്ന ആവശ്യം ശക്തമാവുന്നു. ആയിരക്കണക്കിന് രോഗികൾ , തൊഴിൽ നഷ്ടമായവർ , വയോധികർ എന്നിവർ കൊവിഡ് പ്രതിസന്ധിയിൽ സലാലയിൽ കുടുങ്ങി കിടക്കുകയാണ്.  മസ്കറ്റിൽ നിന്നും ആയിരത്തിലധികം കിലോമീറ്റർ ദൂരെയുള്ള ദോഫാർ മേഖലയിലെ സലാലാലയിൽ നിന്നും വിമാന സർവീസുകൾ ഇല്ലാത്തത് പ്രവാസികളിൽ പ്രതിഷേധമുയർത്തിയിരിക്കുകയാണ്.

ദോഫാർ ഗവര്‍ണറേറ്റിൽ ഏകദേശം ഒരു ലക്ഷത്തോളം പ്രവാസികളായ ഇന്ത്യക്കാരാണുള്ളത്. സലാലാലാക്കു പുറമെ താക്കാ, മിർബാത്ത്‌ , തുമറീത്ത്‌ , റെയ്‌സൂത് , സാദാ എന്നിവടങ്ങളിലാണ്‌ പ്രവാസികളായ ഇന്ത്യക്കാർ താമസിച്ചു വരുന്നത്. തൊഴിൽ നഷ്ടപ്പെട്ടത് മൂലം സലാലയിലെ ഏറിയ പങ്കു പ്രവാസികളും വളരെയധികം ആശങ്കയിലാണ് ദിവസങ്ങൾ തള്ളി നീക്കുന്നതും. 

സലാലയിൽ നിന്നും റോഡ് മാർഗം മസ്കറ്റിലെത്തുകയെന്ന്ത് ദുഷ്ക്കരവുമാണ്.  എന്നാൽ സലാലയിൽ നിന്നും വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള ഔദ്യോഗിക തീരുമാനങ്ങൾ ഒന്നും ഇതുവരെ ആയിട്ടില്ലായെന്നു മസ്കറ്റ് ഇന്ത്യൻ എംബസി വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രവാസികള്‍ ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.

click me!