
അബുദാബി: യുഎഇയുടെ (UAE) വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം (Fog Alert) നല്‍കി. വാഹനം ഓടിക്കുന്നവര്‍ (Drivers) അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും (Traffic rules) ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (National Centre of Meteorology) തിങ്കളാഴ്‍ച അര്‍ദ്ധരാത്രി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീര മേഖലയിലും ഉള്‍പ്രദേശങ്ങളിലുമാണ് പ്രധാനമായും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. റോഡുകളിലെ ദൂരക്കാഴ്‍ച കുറയുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസും ട്വീറ്റ് ചെയ്‍തു. ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ ദൃശ്യമാവുന്ന വേഗപരിധിയായിരിക്കണം പാലിക്കേണ്ടത്. ബുധനാഴ്‍ചയും രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞിനുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്.
അബുദാബി: യുഎഇയില്‍ ഇന്ന് 1,191 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,713 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,89,858 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,69,428 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,03,597 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,287 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 63,544 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam