Benami Business in Saudi : സൗദിയില്‍ ബിനാമി ബിസിനസുകാര്‍ക്ക് ഫെബ്രുവരി 17 മുതല്‍ പിടിവീഴും

Published : Feb 14, 2022, 11:45 PM IST
Benami Business in Saudi : സൗദിയില്‍ ബിനാമി ബിസിനസുകാര്‍ക്ക് ഫെബ്രുവരി 17 മുതല്‍ പിടിവീഴും

Synopsis

ഫെബ്രുവരി 16 നകം ബിനാമി സ്ഥാപനങ്ങള്‍ പദവി ശരിയാക്കിയില്ലെങ്കില്‍ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. ബുധനാഴ്ചക്കകം പദവി ശരിയാക്കാന്‍ സാധിക്കാത്തവര്‍ രാജ്യം വിടാതിരുന്നാല്‍ പിഴശിക്ഷയും ഏറ്റുവാങ്ങേണ്ടി വരും. ഫെബ്രുവരി 16 വരെ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുളളൂ.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ബിനാമി ബിസിനസുകാര്‍ക്ക് (benami business)ഈ മാസം 17 മുതല്‍ പിടിവീഴും. അത്തരം കച്ചവടക്കാരുടെ നയമപരമായ പദവി ശരിയാക്കാനനുവദിച്ച സമയ പരിധി 16-ാം തീയതി അവസാനിക്കും. കാലാവധി ഇനി ദീര്‍ഘിപ്പിച്ച് നല്‍കില്ലെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി 16 നകം ബിനാമി സ്ഥാപനങ്ങള്‍ പദവി ശരിയാക്കിയില്ലെങ്കില്‍ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. ബുധനാഴ്ചക്കകം പദവി ശരിയാക്കാന്‍ സാധിക്കാത്തവര്‍ രാജ്യം വിടാതിരുന്നാല്‍ പിഴശിക്ഷയും ഏറ്റുവാങ്ങേണ്ടി വരും. ഫെബ്രുവരി 16 വരെ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുളളൂ. പദവി ശരിയല്ലാത്ത എല്ലാ സ്ഥാപനങ്ങളും ഈ ദിവസത്തിനിടയില്‍ പദവി ശരിപ്പെടുത്തുന്നതിനായി അപേക്ഷ സമര്‍പ്പിക്കണം. പ്രത്യേകിച്ച്, 2 ദശലക്ഷം റിയാലിലേറെ വാര്‍ഷിക വരുമാനമുള്ള സ്ഥാപനങ്ങളെല്ലാം ഈ ആനൂകൂല്യം ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സമയ പരിധിക്കകം പദവി മാറ്റാന്‍ സാധിക്കാത്തവര്‍ പിടിക്കപ്പെട്ടാല്‍ വന്‍തുക പിഴയും ജയില്‍ ശിക്ഷയും നേരിടേണ്ടി വരും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ