
കുവൈത്ത് സിറ്റി : പ്രാണികൾ അടങ്ങിയ ഭക്ഷണത്തിന് കുവൈത്തിൽ വിലക്കേർപ്പെടുത്തി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ പ്രാണികളുടെ ഉപയോഗത്തിൽ പ്രചരിച്ച കാര്യങ്ങളെക്കുറിച്ച് 2023ൽ പുറപ്പെടുവിച്ച സാങ്കേതിക സമിതിയുടെ അഭിപ്രായം ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ സ്ഥിരീകരിച്ചു.
അംഗീകൃത ഗൾഫ് നിയന്ത്രണമായ `ഹലാൽ' ഭക്ഷണത്തിനുള്ള പൊതു ആവശ്യകതകൾ അനുസരിച്ച് ഭക്ഷണത്തിൽ എല്ലാത്തരം പ്രാണികളെയും പുഴുക്കളെയും ഉപയോഗിക്കുന്നത് നിരോധിക്കുന്നുവെന്ന് കമ്മിറ്റി പ്രസ്താവിച്ചു. കമ്മിറ്റിയുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കി പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ കുവൈത്തിലേക്ക് കൊണ്ടുവരുന്നതിന് അനുവാദമില്ല. കൂടാതെ ഇതു സംബന്ധിച്ച കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam