ഖത്തറില്‍ വൃത്തിഹീനമായ സ്ഥലത്തുവെച്ച് നിര്‍മിച്ച ഭക്ഷണ സാധനങ്ങള്‍‌ പിടിച്ചെടുത്തു

By Web TeamFirst Published Aug 2, 2021, 2:26 PM IST
Highlights

അല്‍ ഖോറില്‍ല വില്‍പന നടത്തുന്നതിനായി തൊഴിലാളികളുടെ താമസ സ്ഥലത്ത് ചിലര്‍ ഭക്ഷണമുണ്ടാക്കുന്നെന്ന വിവരം ഹെല്‍ത്ത് കണ്‍ട്രോള്‍ വിഭാഗത്തിന് ലഭിക്കുകയായിരുന്നു. 

ദോഹ: ഖത്തറില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കിയ ഭക്ഷണ സാധനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. അല്‍ താകിറ മുനിസിപ്പാലിറ്റിയാണ് അല്‍ ഖോറില്‍ നിയമ വിരുദ്ധമായി നിര്‍മിച്ച ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്.

അല്‍ ഖോറില്‍ല വില്‍പന നടത്തുന്നതിനായി തൊഴിലാളികളുടെ താമസ സ്ഥലത്ത് ചിലര്‍ ഭക്ഷണമുണ്ടാക്കുന്നെന്ന വിവരം ഹെല്‍ത്ത് കണ്‍ട്രോള്‍ വിഭാഗത്തിന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഹെല്‍ത്ത് കണ്‍ട്രോള്‍ ഇന്‍സ്‍പെക്ടര്‍മാരും വര്‍ക്കേഴ്‍സ് ഹൌസിങ് ഇന്‍സ്‍പെക്ടര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. താമസ സ്ഥലങ്ങള്‍ക്കുള്ളില്‍ വൃത്തിഹീനമായി തയ്യാറാക്കിയിരുന്ന ഭക്ഷണ വസ്‍തുക്കള്‍ ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തു. അല്‍ ഖോര്‍ സിറ്റിയില്‍ തന്നെ ആളുകള്‍ക്കിടയില്‍ വിറ്റഴിക്കാനാണ് ഇവ തയ്യാറാക്കിരുന്നതെന്ന് ഇവിടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്‍തതില്‍ നിന്ന് വ്യക്തമായി. സംഭവത്തില്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. 

click me!