വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡ്രൈവിംഗ് ലൈസൻസ് നേടാൻ ശ്രമം; വിദേശി യുവതിയെ നാടുകടത്താൻ നീക്കം

Published : Aug 10, 2026, 05:36 PM IST
degree certificate

Synopsis

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡ്രൈവിംഗ് ലൈസൻസ് നേടാൻ ശ്രമിച്ച വിദേശി യുവതിയെ നാടുകടത്താൻ നീക്കം. ഡ്രൈവിംഗ് ലൈസൻസിനായുള്ള അപേക്ഷയ്ക്കൊപ്പം യുവതി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ചതായി സുരക്ഷാ വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു.

കുവൈത്ത് സിറ്റി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കാൻ ശ്രമിച്ച ലെബനീസ് യുവതിക്കെതിരെ കുവൈത്തിൽ നാടുകടത്തൽ നടപടികൾ ആരംഭിച്ചു. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് യുവതിയെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി.

ഡ്രൈവിംഗ് ലൈസൻസിനായുള്ള അപേക്ഷയ്ക്കൊപ്പം യുവതി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ചതായി സുരക്ഷാ വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇവർ മുൻപ് സമർപ്പിച്ച വിദ്യാഭ്യാസ യോഗ്യതാ രേഖകളും തൊഴിൽ പദവി മാറ്റങ്ങളും വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. തനിക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമാണുള്ളതെന്നും, കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ബിരുദ യോഗ്യത ഇല്ലാത്തതിനാലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ മുതിർന്നതെന്നും ഇവർ സമ്മതിച്ചു. നിയമലംഘനം നടത്തിയ യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും നാടുകടത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പിലേക്ക് കൈമാറുകയും ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ നടപടി; കുവൈത്തിൽ 19 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്
കുവൈത്തിൽ രണ്ട് പ്രവാസികളെ കുത്തിക്കൊന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ