നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ നടപടി; കുവൈത്തിൽ 19 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്

Published : Aug 10, 2026, 05:22 PM IST
kuwait sea

Synopsis

കുവൈത്തിൽ ഷുവൈഖ്, ജഹ്റ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ 19 വ്യവസായ പ്ലോട്ടുകൾ വിവിധ നിയമലംഘനങ്ങളെ തുടർന്ന് അടച്ചുപൂട്ടാൻ പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ഉത്തരവിട്ടു. ലൈസൻസ് കാലാവധി കഴിഞ്ഞതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും ഉൾപ്പെടെയുള്ള കാരണങ്ങളാണ് നടപടിക്ക് പിന്നിൽ. നിയമലംഘനങ്ങൾ പരിഹരിക്കാൻ ഉടമകൾക്ക് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിലെ 19 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ഉത്തരവിട്ടു. ആക്ടിംഗ് ഡയറക്ടർ ജനറൽ ഷുൽമാൻ അൽ-ജുഹൈലിയാണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്.

ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, ജഹ്റ ഹാൻഡിക്രാഫ്റ്റ് ഏരിയ എക്സ്പാൻഷൻ, സൗത്ത് ഉം ഖുറ, മിർഖാബ് ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലെ പ്ലോട്ടുകൾക്കെതിരെയാണ് നടപടി. കരാറിന്റെയോ ലൈസൻസിന്റെയോ കാലാവധി അവസാനിച്ചത്, അപകടകരമായ വസ്തുക്കൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ചത്, അഗ്നിശമന ഉപകരണങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തിയത്, പരിശോധനാ സംഘം എത്തിയപ്പോൾ പ്ലോട്ട് അടച്ചിട്ടത്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത തൊഴിലാളി താമസകേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചത്, ലൈസൻസില്ലാതെ പ്രവർത്തനങ്ങൾ നടത്തിയത് തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

തീരുമാനം ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗം’പ്രസിദ്ധീകരിച്ചു. അടച്ചുപൂട്ടിയ തീയതി മുതൽ ഒരു മാസത്തിനകം നിയമലംഘനങ്ങൾ പരിഹരിക്കാൻ പ്ലോട്ട് ഉടമകൾക്ക് സമയം അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ നിയമലംഘനങ്ങൾ പരിഹരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കൂടുതൽ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ രണ്ട് പ്രവാസികളെ കുത്തിക്കൊന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഈജിപ്തിലെ ഏറ്റവും വലിയ സ്വർണഖനിയിൽ പാറയിടിഞ്ഞ് വീണ് അപകടം; ഒരു തൊഴിലാളി മരിച്ചു, അഞ്ച് പേർക്ക് പരിക്ക്