ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്ന മലയാളി നാട്ടിൽ മരിച്ചു

Published : Aug 27, 2025, 12:43 AM IST
kochi native died

Synopsis

ജിദ്ദയിലും റിയാദിലുമായി പ്രവാസജീവിതം നയിച്ച ഇദ്ദേഹം വിരമിക്കുമ്പോൾ സീമൻസ് കമ്പനിയിൽ ഡിവിഷൻ ഫിനാൻസ് ഹെഡ് ആയിരുന്നു.

റിയാദ്: സൗദി അറേബ്യയിൽ ദീർഘകാലം പ്രവാസിയായിരുന്ന കൊച്ചി സ്വദേശി നാട്ടിൽ നിര്യാതനായി. കൊച്ചി കളമശ്ശേരി ഹിദായത്ത് നഗർ സ്വദേശി പാണാടന്‍ അബ്ദുല്‍ അസീസ് (70) ആണ് മരിച്ചത്. കളമശ്ശേരി എച്ച്.എം.ടി കമ്പനിയിൽ അക്കൗണ്ട്‌സ് ഓഫീസറായിരിക്കെ പ്രവാസിയായ ഇദ്ദേഹം ജിദ്ദയിൽ സീമൻസ് കമ്പനി ജീവനക്കാരനായിരുന്നു.

ജിദ്ദയിലും റിയാദിലുമായി പ്രവാസജീവിതം നയിച്ച ഇദ്ദേഹം വിരമിക്കുമ്പോൾ സീമൻസ് കമ്പനിയിൽ ഡിവിഷൻ ഫിനാൻസ് ഹെഡ് ആയിരുന്നു. സൗദിയിൽ തനിമ കലാസാംസ്കാരിക വേദിയുടെ സജീവപ്രവർത്തകനായിരുന്നു. ഏതാനും വര്‍ഷം മുമ്പ് പ്രവാസം അവസാനിപ്പിച്ചു തിരിച്ചു പോയ ഇദ്ദേഹം ബിസിനസ് രംഗത്തും നാട്ടിൽ വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ജമാഅത്തെ ഇസ്‌ലാമി കളമശ്ശേരി ഏരിയ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു.

എം.ഇ.എസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പരേതനായ എം. അലിയുടെ സഹോദരി സുലൈഖയാണ് ഭാര്യ, മക്കള്‍: അബ്ദുല്‍ സാദിഖ്, മാജിദ. മരുമക്കള്‍: ഫാത്തിമ, നൗഫല്‍. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തൃക്കാക്കര ജുമാമസ്ജിദ് മഖ്ബറയിൽ നടന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം