
മസ്‌കറ്റ്: ഒമാനിൽ പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ നിര്യാതനായി. റുവിയിൽ കോഫിഷോപ്പ് നടത്തിയിരുന്ന കണ്ണൂർ സ്വദേശി തലശ്ശേരി പുന്നോൽ റഹ്മ ജുമാ മസ്ജിദിനു സമീപം അഷ്ഫാത്തിൽ താമസിക്കുന്ന കുഴിച്ചാൽ പൊന്നമ്പത്ത് കെ പി അഷറഫ് ആണ് മരിച്ചത്. പുന്നോൽ തണൽ ഫൗണ്ടേഷൻ ഗ്രൂപ്പ് അംഗവും പുന്നോൽ ബൈത്തുസകാത്ത് ഉപദേശകസമിതി അംഗവുംകൂടിയായിരുന്ന അഷറഫ് ഏറെ കാലം ഒമാനിൽ പ്രവാസിയായിരുന്നു. ഖബറടക്കം പുന്നോൽ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ