ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

Published : Apr 14, 2023, 09:06 PM IST
ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

Synopsis

ബംഗളുരു ജെയ്ൻ കോളജ് ബികോം ഒന്നാം വര്‍ഷ വിദ്യാർത്ഥിയായിരുന്നു ഡോണ. യൂണിവേഴ്‌സിറ്റിയിൽ പുതുതായി നിർമിച്ച അടുത്തടുത്തായുള്ള രണ്ട് ഹോസ്റ്റൽ കെട്ടിടങ്ങളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പോകവെ കാൽവഴുതി വീണു എന്നാണ് ലഭ്യമായ വിവരം.

റിയാദ്: ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥിയും, ജിദ്ദ കോട്ടയം ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) പ്രസിഡന്‍റും ഏറ്റുമാനൂര്‍ സ്വദേശിയുമായ ദാസ്മോൻ തോമസിന്‍റെ മകളുമായ ഡോണ ജെസിൻദാസ്  (19) ബംഗളുരുവിൽ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ ഏഴാം നിലയില്‍ നിന്ന് വീണുമരിച്ചു. 

ബംഗളുരു ജെയ്ൻ കോളജ് ബികോം ഒന്നാം വര്‍ഷ വിദ്യാർത്ഥിയായിരുന്നു ഡോണ. യൂണിവേഴ്‌സിറ്റിയിൽ പുതുതായി നിർമിച്ച അടുത്തടുത്തായുള്ള രണ്ട് ഹോസ്റ്റൽ കെട്ടിടങ്ങളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പോകവെ കാൽവഴുതി വീണു എന്നാണ് ലഭ്യമായ വിവരം.

സംഭവമറിഞ്ഞ് നാട്ടിലുള്ള മാതാപിതാക്കൾ ബംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം സ്വദേശമായ ഏറ്റുമാനൂരിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ഇവരുമായി അടുപ്പമുള്ളവര്‍ അറിയിച്ചു. 

ജിദ്ദയില്‍ അബ്ബാര്‍ സൈനി കമ്പനി ജീവനക്കാരനാണ് ദാസ്മോൻ തോമസ്. ജെസ്സിയാണ് ഡോണയുടെ മാതാവ്. സഹോദരി: ദിയ ദാസ്‌മോൻ.

ജിദ്ദയില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായ മോഹന്‍ ബാലന്‍റെ ഭാര്യ ജാന്‍സിയുടെ സഹോദരപുത്രിയാണ് ഡോണ. ഡോണയുടെ ആകസ്മിക വിയോഗത്തിൽ ജിദ്ദ കോട്ടയം ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

ഗൃഹപ്രവേശത്തിനായി അവധിക്ക് നാട്ടിലെത്തിയ പ്രവാസി അപകടത്തിൽ മരിച്ചു

റിയാദ്: ഗൃഹപ്രവേശത്തിനായി അവധിക്ക് നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം കൊട്ടിയം പേരയം ശ്യാം നിവാസിൽ ശ്യാം കുമാർ (36) ആണ് മരിച്ചത്. 

പുതിയ വീട്ടിലേക്കുള്ള ഫർണിച്ചർ വാങ്ങി മടങ്ങവേയാണ് അപകടം സംഭവിച്ചത്. ശ്യാംകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ലോറിയിടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 2.30-ഓടെ തഴുത്തല പി.ജെ. ജങ്ഷനിലായിരുന്നു അപകടം.

തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയ ശ്യാംകുമാറിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു. റിയാദിൽ ഒരു കമ്പനിയിൽ ക്വാളിറ്റി ഇൻസ്പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു ശ്യാംകുമാര്‍. 

Also Read:- വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീണു; റിയാദിൽ മലയാളിയായ 69കാരന് ദാരുണാന്ത്യം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ