മദീനയിൽ ഷട്ടിൽ ബസ് സർവീസുകളുടെ സയമം കൂട്ടി...

Published : Apr 14, 2023, 08:35 PM IST
മദീനയിൽ ഷട്ടിൽ ബസ് സർവീസുകളുടെ സയമം കൂട്ടി...

Synopsis

റമദാനിൽ സ്വദേശികളെയും താമസക്കാരെയും സന്ദർശകരെയും മദീനയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും എത്തിക്കുന്നതിന് നിരവധി ബസുകളാണ് സർവീസ് നടത്തുന്നത്. അവസാന പത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ‘ഖിയാമുലൈൽ’ നമസ്കാരം കഴിഞ്ഞു അര മണിക്കൂർ ഷട്ടിൽ ബസ് സേവനം ഉണ്ടായിരിക്കും. 

റിയാദ്: മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കുമുള്ള ഷട്ടിൽ ബസ് സർവീസുകളുടെ സമയം കൂട്ടി. റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതിനെ തുടർന്നാണിത്. 

റമദാനിൽ സ്വദേശികളെയും താമസക്കാരെയും സന്ദർശകരെയും മദീനയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും എത്തിക്കുന്നതിന് നിരവധി ബസുകളാണ് സർവീസ് നടത്തുന്നത്. അവസാന പത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ‘ഖിയാമുലൈൽ’ നമസ്കാരം കഴിഞ്ഞു അര മണിക്കൂർ ഷട്ടിൽ ബസ് സേവനം ഉണ്ടായിരിക്കും. 

സ്‌പോർട്‌സ് സ്റ്റേഡിയം, ദുറത്ത് അൽ മദീന, സയ്യിദ് അൽശുഹ്ദാഅ്, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ഹയ്യ് ഖാലിദിയ, ഹയ്യ് ഷദാഅ് എന്നിവിടങ്ങളിൽ നിന്നാണ് മസ്ജിദുന്നബവിയിലേക്കും തിരിച്ചും ആളുകളെ എത്തിക്കുന്നതിന് ഷട്ടിൽ ബസ് സേവനം ഒരുക്കിയിരിക്കുന്നത്. 

കൂടാതെ സിറ്റി ബസ് പദ്ധതിയിൽ പട്ടണത്തിനുള്ളിൽ സർവിസ് നടത്തുന്നതിനായി നിരവധി ബസുകളുമുണ്ട്.

മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് റോഡ് താല്‍ക്കാലികമായി തുറന്നു

റിയാദ്: റമദാനിൽ മക്ക ഹറമിലെത്തുന്നവരുടെ സഞ്ചാരം കൂടുതൽ എളുപ്പമാക്കാൻ കിംഗ് അബ്ദുൽ അസീസ് റോഡ് താല്‍ക്കാലികമായി തുറന്നു. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്തു. 

റോഡ് നിർമാണത്തിലെ ഏറ്റവും പുതിയ ഘട്ടങ്ങൾ ഡെപ്യൂട്ടി ഗവർണർ പരിശോധിച്ചു. നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ്, ഗതാഗത ലോജിസ്റ്റിക് മന്ത്രി എൻജി. സാലിഹ് അൽ ജാസർ, ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ, മക്ക ആക്ടിങ് മേയർ സാലിഹ് അൽതുർക്കി,  മക്ക, മശാഇർ റോയൽ കമീഷൻ ചെയർമാൻ എൻജി. സാലിഹ് അൽറഷീദ് എന്നിവർ പങ്കെടുത്തു. 

റമദാൻ മാസത്തിൽ സന്ദർശകരുടെയും തീർഥാടകരുടെയും സഞ്ചാരം സുഗമമാക്കുന്നതിനാണ് നിർമാണ ജോലികൾ പുരോഗമിക്കുന്ന കിംഗ് അബ്ദുൽ അസീസ് റോഡിന്‍റെ 3.65 കിലോമീറ്റർ ദൂരം താല്‍ക്കാലികമായി തുറന്നിരിക്കുന്നത്. ഇതോടെ ബസുകൾക്കും ഹറമിനടുത്ത ഹോട്ടലുകളിലെ അതിഥികൾക്കും ഹറമിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ എളുപ്പമാകും.

Also Read:- സൗദി അറേബ്യയിൽ കാറ്റിലും മഴയിലും കെട്ടിടം ഇടിഞ്ഞുവീണു; കാറുകൾ തകർന്നു

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക് സന്തോഷ വാർത്ത, പണമിടപാടുകൾ വേഗത്തിലാകും; നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർബിഐ
തനിഷ്ക് മീന ബസാറിൽ തിരികെയെത്തി; ജി.സി.സിയിലെ വളർച്ചയിൽ പുതിയ അദ്ധ്യായം