യുഎഇയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 46 സ്ഥാപനങ്ങള്‍ പൂട്ടിച്ചു

Published : Aug 09, 2022, 12:49 PM ISTUpdated : Aug 09, 2022, 12:54 PM IST
യുഎഇയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 46 സ്ഥാപനങ്ങള്‍ പൂട്ടിച്ചു

Synopsis

അനുമതിയില്ലാതെ പ്രവര്‍ത്തിച്ചത്, അപകടകരമായ രീതിയിലെ ഭക്ഷ്യസംഭരണം, കീടനശീകരണത്തിനും ശുചിത്വം പാലിക്കുന്നതിലുമുള്ള വീഴ്ചകള്‍ എന്നിവ കണ്ടെത്തിയ സ്ഥാപനങ്ങളാണ് പൂട്ടിച്ചത്.

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ പൊതുജരോഗ്യത്തിന് ഹാനികരമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ച 46 ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍. ഈ വര്‍ഷം ആദ്യ പകുതിയില്‍ വിവിധ കേന്ദ്രങ്ങളില്‍ 2667 പരിശോധനകളാണ് നടത്തിയത്. 

ഇതില്‍ ആകെ 1640 നിയമലംഘനങ്ങള്‍ കണ്ടെത്തി. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ 46 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. അനുമതിയില്ലാതെ പ്രവര്‍ത്തിച്ചത്, അപകടകരമായ രീതിയിലെ ഭക്ഷ്യസംഭരണം, കീടനശീകരണത്തിനും ശുചിത്വം പാലിക്കുന്നതിലുമുള്ള വീഴ്ചകള്‍ എന്നിവ കണ്ടെത്തിയ സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഒമാനില്‍ വിവിധ ജൂവലറികളില്‍ പരിശോധന; 169 നിയമലംഘനങ്ങള്‍ കണ്ടെത്തി

കോണ്‍ക്രീറ്റ് അവശിഷ്‍ടങ്ങള്‍ തള്ളുന്ന വീഡിയോ വൈറല്‍; ശക്തമായ നടപടി, നാടുകടത്താന്‍ നിര്‍ദേശം

കുവൈത്ത് സിറ്റി: രണ്ട് പ്രവാസികള്‍ കോണ്‍ക്രീറ്റ് മാലിന്യം തള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ശക്തമായ നടപടിയുമായി കുവൈത്ത്  അധികൃതര്‍. രാജ്യത്തെ പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നതിന് പുറമെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളെ നാടുകടത്തണമെന്നും നിര്‍ദേശം നല്‍കി.

രണ്ട് ദിവസം മുമ്പാണ് അല്‍ മുത്‍‍ലഅ റെസിഡന്‍ഷ്യല്‍ സിറ്റി പ്രൊജക്ടിന് പിന്നില്‍ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ തള്ളുന്ന രണ്ട് പ്രവാസികളുടെ ദൃശ്യങ്ങള്‍ ഒരു കുവൈത്തി പൗരന്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. വീഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ രാജ്യത്തെ എണ്‍വയോണ്‍മെന്റ് പബ്ലിക് അതോരിറ്റി നടപടികളും തുടങ്ങി.

പ്രത്യേക ഏരിയകളില്‍ മാലിന്യം തള്ളുന്നതിനെതിരെ എണ്‍വയോണ്‍മെന്റ് പബ്ലിക് അതോരിറ്റി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇന്‍സ്‍പെക്ഷന്‍ ടീമുകളോടും ജുഡീഷ്യല്‍ ഓഫീസര്‍മാരോടും നിയന്ത്രണം കര്‍ശനമാക്കാനും ആവശ്യപ്പെട്ടു.

കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്‍തു

എണ്‍വയോണ്‍മെന്റ് പബ്ലിക് അതോരിറ്റി, കുവൈത്ത് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഗുരുതരമായ ചില പരിസ്ഥിതി നിയമലംഘനങ്ങളുടെ ഫയലുകള്‍ എണ്‍വയോണ്‍മെന്റ് പൊലീസിന് കൈമാറിയിരുന്നു. ഇവയുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയാണ്. ബോധപൂര്‍വമായ പരിസ്ഥിതി നാശമുണ്ടാക്കുന്നവരെ നാടുകടത്താനുള്ള ഉത്തരവ് സമ്പാദിച്ച ശേഷം ഇവര്‍ ഡീപോര്‍ട്ടേഷന്‍ സെന്ററുകളിലേക്ക് മാറ്റുമെന്നും എണ്‍വയോണ്‍മെന്റ് പബ്ലിക് അതോരിറ്റി വൃത്തങ്ങള്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ