
ദോഹ: ഉദ്ഘാടന മത്സരത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയം. 80000 പേരെ ഉള്‍ക്കൊള്ളാനാകുന്നതാണ് ലുസെയ്ല്‍ സ്‌റ്റേഡിയം. 11ന് ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ (ക്യൂഎസ്എല്‍) മത്സരത്തിനാണ് ലുസെയ്ല്‍ വേദിയാകുന്നത്.
11ന് വൈകിട്ട് 7.40ന് അല്‍ അറബിയും അല്‍ റയാനും തമ്മിലുള്ള മത്സരത്തിനാണ് ലോകകപ്പ് ഫൈനല്‍ വേദിയായ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. അല്‍ അറബി ആദ്യ റൗണ്ടില്‍ ഖത്തര്‍ എസ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ടിലേക്ക് കടക്കുന്നത്. അല്‍ ഷമാലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ദ ലയണ്‍സ് എന്ന അല്‍ റയാന്‍ 11ന് അല്‍ അറബിയെ നേരിടാനൊരുങ്ങുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷമുള്ള ആദ്യ മത്സരമായതിനാല്‍ വര്‍ണാഭമായ വെടിക്കെട്ട് പ്രദര്‍ശനവും ആരാധകര്‍ക്ക് ദൃശ്യവിരുന്നേകും. ലോകകപ്പിന് തൊട്ടുമുമ്പുള്ള പരീക്ഷണ മത്സരം കൂടിയാണ് ലുസെയ്‌ലിനിത്. ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ഇവിടെ സെപ്തംബര്‍ 9ന് ലുസെയ്ല്‍ സൂപ്പര്‍ കപ്പ് മത്സരവും നടക്കും. സൗദി പ്രോ ലീഗ് ചാമ്പ്യന്‍മാരും ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗും തമ്മിലാണ് സൂപ്പര്‍ കപ്പ് പോരാട്ടം.
ഖത്തര്‍ ലോകകപ്പ്: ടിക്കറ്റ് വാങ്ങിയോ? മത്സരം കാണാന്‍ കഴിയാത്തവര്‍ക്ക് റീ സെയിലിന് അവസരം
ലോകകപ്പിന്‍റെ 100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങള്‍ക്കൊരുങ്ങി ഖത്തര്‍
ദോഹ: ഫിഫ ലോകകപ്പിന്റെ 100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത് ഖത്തര്‍. 100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങള്‍ക്കൊപ്പം ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനും അവസരമുണ്ട്.
ഈ മാസം 11 മുതല്‍ 13 വരെയാണ് കൗണ്ട് ഡൗണ്‍ ആഘോഷം നടക്കുക. രാജ്യത്തെ ഷോപ്പിങ് മാളുകളിലാണ് ആഘോഷങ്ങള്‍ നടക്കുക. ഫണ്‍ ഗെയിമുകള്‍, വിവിധ പരിപാടികള്‍, തത്സമയ പ്രകടനങ്ങള്‍, ആരാധകര്‍ക്ക് ഫുട്‌ബോള്‍ കളിക്കാനുള്ള കഴിവുകള്‍ പരിശോധിക്കുക എന്നിവ മാളുകളില്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങളിലുണ്ടാകും.
ഹമദ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 164% വര്‍ധന
ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് അല്‍ ബെയ്ത് സ്‌റ്റേഡിയത്തില്‍ ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് (കാറ്റഗറി-1) നേടാനുള്ള അവസരം നല്‍കുന്നത്. ഖത്തറില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഈ അവസരം.
100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ ആഘോഷത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങളെടുത്ത് '100 ഡേയ്‌സ് ടു ഗോ' എന്ന ഹാഷ്ടാഗില്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണം. 11-13 വരെ ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 10 വരെയും പ്ലേസ് വിന്‍ഡോമില്‍ 12 മുതല്‍ രാത്രി 10 വരെയും മാള്‍ ഓഫ് ഖത്തറില്‍ 12.13 തീയതികളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയുമാണ് ആഘോഷങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ