സൗദി അറേബ്യയില്‍ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള അപൂർവ ജീവികളുടെ ഫോസിലുകൾ കണ്ടെത്തി

Published : Oct 12, 2022, 10:18 PM IST
സൗദി അറേബ്യയില്‍ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള അപൂർവ ജീവികളുടെ ഫോസിലുകൾ കണ്ടെത്തി

Synopsis

ഈ വർഷം ഫെബ്രുവരി മുതല്‍ ദുബാഅ്, ഉംലജ് എന്നീ ഗവർണറേറ്റുകൾക്കിടയിൽ ചെങ്കടൽ തീരത്ത് സൗദി ജിയോളജിക്കൽ സർവേ സംഘം നടത്തിയ പര്യവേക്ഷണത്തിനിടെയാണ് ഫോസിലുകൾ കണ്ടെത്തിയത്. 

റിയാദ്: വംശനാശം സംഭവിച്ച നൂറ്റാണ്ടുകൾക്ക് മുമ്പുള്ള അപൂർവ സമുദ്രജീവികളുടെ ഫോസിലുകൾ കണ്ടെത്തി. സൗദി ജിയോളജിക്കൽ സർവേക്ക് കീഴിൽ പുരാതന ജീവികളുടെ ഫോസിൽ പര്യവേക്ഷണത്തിനും പഠനത്തിനും നടത്തിയ പ്രവർത്തനങ്ങൾക്കിടയിലാണ് ഈ കണ്ടെത്തൽ. 

ചില ഫോസിലുകൾക്ക് എട്ട് കോടി മുതൽ 1.6 കോടി വരെ വർഷം  പഴക്കമുള്ളവയാണെന്നാണ് റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരി മുതല്‍ ദുബാഅ്, ഉംലജ് എന്നീ ഗവർണറേറ്റുകൾക്കിടയിൽ ചെങ്കടൽ തീരത്ത് സൗദി ജിയോളജിക്കൽ സർവേ സംഘം നടത്തിയ പര്യവേക്ഷണത്തിനിടെയാണ് ഫോസിലുകൾ കണ്ടെത്തിയത്. ചെങ്കടൽ വികസന പദ്ധതികളുടെ പരിധിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളായി ഭാവിയിൽ വികസിപ്പിക്കാൻ പോകുന്ന സ്ഥലങ്ങളാണിവ. 

ഈ പ്രദേശങ്ങളിൽ ഫോസിൽ സൈറ്റുകൾ കണ്ടെത്തിയതിനാൽ ഇനിയും കൂടുതൽ ഫോസിലുകൾ ഉണ്ടാകുമെന്ന് നിഗമനത്തിലാണ് പര്യവേക്ഷണ സംഘം. കണ്ടെത്തിയ ഫോസിലുകളിൽ ചിലത് അവശിഷ്ടങ്ങളിൽ കുഴിച്ചിട്ടിരിക്കുന്ന സമുദ്ര ഉരഗങ്ങളുടേതാണ്. സ്രാവിന്റെ പല്ലുകൾ, മുതലയുടെ കശേരുക്കൾ, ആമയുടെ അസ്ഥികൂടങ്ങളുടെ ഭാഗങ്ങൾ എന്നിവയുമുണ്ട്. 

Read also: കുട്ടികളുടെ കളറിങ് ബുക്കുകളില്‍ ഒളിപ്പിച്ച് കഞ്ചാവ്; പിടിയിലായത് കസ്റ്റംസ് പരിശോധനയില്‍

സൗദി ജനസംഖ്യ 3.4 കോടിയെന്ന് ആരോഗ്യ മന്ത്രാലയം; 43 ശതമാനവും പ്രവാസികള്‍
റിയാദ്: സൗദി അറേബ്യയിലെ ജനസംഖ്യ 3.4 കോടിയെന്ന് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞവർഷത്തെ കണക്കുകൾ പ്രകാരം 3,41,10,821 ആണെന്ന് മന്ത്രാലയം വ്യക്തമാക്കി. പത്ത് വർഷത്തിനിടെ രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 16.8 ശതമാനം വർധനയുണ്ടായിട്ടുണ്ട്. അതേസമയം വാർഷിക വളർച്ചാ നിരക്ക് 9.3 ശതമാനം രേഖപ്പെടുത്തിയതായി മന്ത്രാലയ റിപ്പോർട്ടിനെ ഉദ്ധരിച്ച് അൽവതൻ പത്രം റിപ്പോർട്ട് ചെയ്തു. 

റിപ്പോർട്ട് അനുസരിച്ച്, 2021 ലെ ജനസംഖ്യയുടെ നാലിലൊന്നും 15 വയസ്സിന് താഴെയുള്ള കുട്ടികളാണ്. ജനസംഖ്യാ പിരമിഡിന്റെ അടിത്തറ യുവതലമുറയാണ് വഹിക്കുന്നതെന്ന് ഇത് കാണിക്കുന്നു. 2012 ൽ സൗദിയിലെ ജനസംഖ്യ 2,91,95,895 ആയിരുന്നു. 2021ൽ സ്വദേശികളുടെ ജനസംഖ്യ 1,93,63,656 ഉം വിദേശികളുടെ ജനസംഖ്യ 1,47,47,165ഉം ആണ്.

Read also: സൗദിയിലെ വടക്ക്-കിഴക്ക് പാതകളെ ബന്ധിപ്പിക്കുന്ന ജുബൈൽ റെയിൽവേ പദ്ധതിക്ക് തുടക്കം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ